ആഷസ് പരമ്പരയിൽ ഇംഗ്ലണ്ടിന് വീണ്ടും തിരിച്ചടി. പേസ് ബൗളർ മാർക്ക് വുഡ് പരമ്പരയുടെ ബാക്കി മത്സരങ്ങളിൽ നിന്ന് പുറത്തായി. പെർത്തിൽ നടന്ന ആദ്യ ടെസ്റ്റിനിടെ ഇടതു കാൽമുട്ടിന് വീണ്ടും പരിക്കേറ്റതാണ് കാരണം. ശസ്ത്രക്രിയയ്ക്ക് ശേഷം ഏഴ് മാസത്തെ വിശ്രമത്തിലായിരുന്നു താരം. ഈ ആഴ്ച വൈദ്യസഹായത്തിനായി വുഡ് നാട്ടിലേക്ക് മടങ്ങുമെന്ന് ഇസിബി പ്രഖ്യാപിച്ചു.
ഡിസംബർ 17 ന് അഡ്‌ലെയ്ഡിൽ ആരംഭിക്കുന്ന മൂന്നാം ടെസ്റ്റിന് മുന്നോടിയായി ഇംഗ്ലണ്ട് ലയൺസിനൊപ്പമുണ്ടായിരുന്ന സറേ പേസർ മാത്യു ഫിഷറിനെ സീനിയർ ടീമിൽ ഉൾപ്പെടുത്തി. പെർത്തിലും ബ്രിസ്‌ബേനിലും വിജയിച്ച് ഓസ്‌ട്രേലിയ 2-0 ന് മുന്നിട്ട് നിൽക്കുന്നതിനിടയിലും ജോഷ് ഹേസൽവുഡ് പുറത്തായതിലൂടെ ഓസ്‌ട്രേലിയയും പരിക്കിന്റെ ഭീഷണിയിലാണ്.