രാജ്‌കോട്ടിൽ ഇംഗ്ലണ്ടിൻ്റെ ബാറ്റിംഗ് പ്രകടനത്തെ വിമർശിച്ച് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. ബൗളർ മാർക്ക് വുഡിൻ്റെ ഇന്നിംഗ്സ് ഇല്ലായിരുന്നു എങ്കിൽ ഇംഗ്ലണ്ട് 100 റൺസ് പോലും നേടുമായിരുന്നില്ല എന്ന് ആകാശ് ചോപ്ര പറഞ്ഞു. അവസാന ഇന്നിംഗ്‌സിൽ ഇന്നലെ ഇംഗ്ലണ്ടിനെ 122 റൺസിന് ഒളൗട്ട് ആവുകയും ഇന്ത്യക്ക് 434 റൺസിൻ്റെ കൂറ്റൻ ജയം സ്വന്തമാക്കാൻ ആവുകയും ചെയ്തിരുന്നു.
വുഡ് പത്താമനായി ഇറങ്ങി 15 പന്തിൽ ആറ് ബൗണ്ടറികളും ഒരു സിക്‌സും സഹിതം 33 റൺസെടുത്തിരുന്നു.
“മാർക്ക് വുഡ് അവസാനം 33 റൺസ് നേടിയില്ല എങ്കിൽ ഈ ടീം 100 പോലും സ്കോർ ചെയ്യുമായിരുന്നില്ല. നിങ്ങൾക്ക് 50 ഓവർ ബാറ്റ് ചെയ്യാൻ കഴിഞ്ഞില്ല. നിങ്ങൾ ഒന്നര സെഷനുകൾ കളിക്കില്ല. ഇത് 40 ഓവർ പിച്ചായിരുന്നില്ല. ഇത് വളരെ മികച്ച പിച്ചായിരുന്നു, ഇംഗ്ലണ്ട് വളരെ മോശമായാണ് കളിച്ചത്” -ചോപ്ര പറഞ്ഞു.
“ഇംഗ്ലണ്ടിൻ്റെ ബാറ്റിംഗ് നിരാശാജനകമായിരുന്നു. അവർ കളിച്ച രീതി വളരെ സാധാരണമായിരുന്നു. ഒല്ലി പോപ്പ് ഒരു കട്ട് ഷോട്ട് കളിക്കാൻ ശ്രമിക്കുകയായിരുന്നു, അത് കൈയിലേക്ക് പോയി. ജോ റൂട്ട് സ്വീപ്പ് കളിക്കുന്നതിനിടെ പന്ത് പാഡിൽ തട്ടി. ജോണി ബെയർസ്റ്റോയും ഇത് തന്നെയാണ് ചെയ്തത്. രവീന്ദ്ര ജഡേജയ്‌ക്കെതിരെ നിങ്ങൾ സ്വീപ്പ് കളിക്കുന്നത് ശരിയല്ല. അദ്ദേഹം പന്തെറിയുന്ന വേഗത്തിൽ സ്വീപ് എളുപ്പമുള്ള കാര്യമല്ല” ചോപ്ര കൂട്ടിച്ചേർത്തു