പാകിസ്താൻ വനിതാ ടീം പരിശീലകൻ സ്ഥാനം ഒഴിഞ്ഞു

Newsroom

പാകിസ്താൻ വനിതാ ടീമിന്റെ മുഖ്യ പരിശീലകൻ മാർക്ക് കോൾസ് തന്റെ സ്ഥാനം ഒഴിഞ്ഞു. വ്യക്തിപരമായ കാരണങ്ങളാൽ ആണ് പരിശീലകൻ രാജിവച്ചെത് എന്ന് പാകിസ്ഥാന് സ്ഥിരീകരിച്ചു. ഈ വർഷം ഏപ്രിൽ മുതൽ കോൾസ് ടീമിന്റെ തലപ്പത്തുണ്ടായിരുന്നു‌. എന്നാൽ ഇനി അദ്ദേഹം ഉണ്ടാകില്ല. അടുത്ത മാസം ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ സ്വന്തം തട്ടകത്തിൽ നടക്കുന്ന പാക്കിസ്ഥാന്റെ വൈറ്റ് ബോൾ പരമ്പരയ്ക്ക് കോൾസ് ആയിരിക്കില്ല പരിശീലകൻ.

പാകിസ്താൻ 23 08 11 09 33 42 944

2017നും 2019നും ഇടയിൽ പാകിസ്ഥാൻ വനിതാ ടീമിന്റെ ചുമതല വഹിച്ചിരുന്ന ന്യൂസിലൻഡർ ഈ വർഷമാദ്യം വീണ്ടും പാകിസ്താനിൽ എത്തുകയായിരുന്നു. മുമ്പ് സ്കോട്ട്ലൻഡ് സ്ത്രീകൾ, പാപുവ ന്യൂ ഗിനിയ പുരുഷ ടീം എന്നിവരുടെ പരിശീലകനായും അദ്ദേഹം പ്രവർത്തിച്ചിരുന്നു.