മൻസുഖ് മാണ്ഡവ്യ ഇന്ത്യയുടെ പുതിയ കായിക മന്ത്രി

Newsroom

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പുതിയ മന്ത്രിസഭയിൽ മൻസുഖ് മാണ്ഡവ്യയെ പുതിയ കേന്ദ്ര കായിക മന്ത്രിയായി നിയമിച്ചു. അനുരാഗ് ഠാക്കൂറിന് പകരമായാണ് മൻസുഖ് മാണ്ഡവ്യ പുതിയ കേന്ദ്ര കായിക മന്ത്രിയായി എത്തുന്നത്. ഇന്നാണ് കേന്ദ്രമന്ത്രിമാരുടെ വകുപ്പുകൾ അനുവദിച്ചത്.

കായിക മന്ത്രി 24 06 10 22 36 20 490

സർബാനന്ദ സോനോവാൾ, ജിതേന്ദ്ര സിംഗ്, വിജയ് ഗോയൽ, രാജ്യവർദ്ധൻ സിംഗ് റാത്തോഡ്, കിരൺ റിജിജു, അനുരാഗ് താക്കൂർ എന്നിവർക്ക് ശേഷം മോദി സർക്കാരിന് കീഴിലെ ഏഴാമത്തെ കേന്ദ്ര കായിക മന്ത്രിയാണ് മൻസുഖ് മാണ്ഡവ്യ.

ജൂലൈ 26 ന് ആരംഭിക്കുന്ന പാരീസ് ഒളിമ്പിക്‌സിൽ ആകും കായിക മന്ത്രിയുടെ ആദ്യ ശ്രദ്ധ. മുൻ കാബിനറ്റിൽ ആരോഗ്യമന്ത്രിയായി സേവനമനുഷ്ഠിച്ച വ്യക്തിയാണ് മൻസുഖ് മാണ്ഡവ്യ.