തങ്ങളുടെ മികച്ച യുവതാരമായ കാർലോസ് ബലേവയെ വിൽക്കാൻ താല്പര്യമില്ലാത്ത ബ്രൈറ്റൺ & ഹോവ് അൽബിയോൺ, അഥവാ താരത്തെ വിൽക്കുക ആണെങ്കിലും 100 മില്യൺ ആണ് ട്രാൻസ്ഫർ ഫീ ആയി നിശ്ചയിച്ചിരിക്കുന്നത്. 90 മില്യൺ പൗണ്ട് ആദ്യം നൽകണം, ഒപ്പം 10 മില്യൺ പൗണ്ട് അഡീഷണൽ തുകയും വേണമെന്നാണ് അവരുടെ ആവശ്യം. എന്നാൽ, മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിലും വളരെ കുറഞ്ഞ തുകയാണ് കണക്കാക്കുന്നത്.

70 മില്യൺ പൗണ്ടിന്റെ ഒരു പാക്കേജാണ് അവർ ലക്ഷ്യമിടുന്നത്. ഈ വലിയ വില വ്യത്യാസമാണ് ചർച്ചകൾക്ക് തടസ്സമായി നിൽക്കുന്നത്. റെക്കോർഡ് തുക ലഭിച്ചാൽ മാത്രമേ തങ്ങളുടെ മികച്ച താരത്തെ വിട്ടുനൽകൂ എന്ന് ബ്രൈറ്റൺ വ്യക്തമാക്കിയിട്ടുണ്ട്.
ഇപ്പോൾ ബ്രൈറ്റൺ ആവശ്യപ്പെടുന്ന തുക കുറയ്ക്കാൻ ബലേബ നേരിട്ട് ഇടപെടാൻ ഒരുങ്ങുകയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ നീക്കം നടക്കാൻ വേണ്ടി താരം തന്നെ രംഗത്ത് എത്തിയിരിക്കുകയാണെന്ന് indykaila റിപ്പോർട്ട് ചെയ്യുന്നു. ബെഞ്ചമിൻ സെസ്കോയ്ക്ക് വേണ്ടിയുള്ള ശ്രമങ്ങൾക്ക് ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് ബലേബയാണ്.