പുറത്ത് നിന്നുള്ളവരുടെ വിമര്‍ശനങ്ങള്‍ ഗൗനിക്കാറില്ല, ടീം മാനേജ്മെന്റ് ഓരോ റോള്‍ തന്നിട്ടുണ്ട് – കെഎൽ രാഹുല്‍

തന്റെ സ്ട്രൈക്ക് റേറ്റിനെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ ഗൗനിക്കാറില്ലെന്ന് പറഞ്ഞ് ഇന്ത്യന്‍ ഓപ്പണര്‍ കെഎൽ രാഹുല്‍. ഐപിഎലിന് ശേഷം നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തിയ താരത്തിന് തന്റെ സ്വതസിദ്ധമായ ശൈലിയിൽ ബാറ്റ് വീശുവാന്‍ സാധിച്ചിട്ടില്ല.

പുറമെ നിന്നുള്ള വിമര്‍ശനങ്ങള്‍ താന്‍ ഗൗനിക്കുന്നില്ലെന്നും ഏറ്റവും പ്രധാനം ടീം അംഗങ്ങള്‍ എന്ത് ചിന്തിക്കുന്നു എന്നതാണെന്നും കെഎൽ രാഹുല്‍ വ്യക്തമാക്കി. മാനേജ്മെന്റ് നൽകിയ റോളുകള്‍ എല്ലാവര്‍ക്കും ഉണ്ടെന്നും നമ്മള്‍ ടീമംഗങ്ങള്‍ ആണ് പുറത്ത് നിന്നുള്ളവരെക്കാള്‍ കൂടുതൽ വിമര്‍ശിക്കുക എന്നും രാഹുല്‍ കൂട്ടിചേര്‍ത്തു.