ലോകകപ്പിന് മുന്നോടിയായി മലിംഗ ശ്രീലങ്കൻ ടീമിനിപ്പം പരിശീകനായി ചേർന്നു

Newsroom

Resizedimage 2025 12 30 23 53 19 1


ശ്രീലങ്കൻ ക്രിക്കറ്റ് പ്രേമികൾക്ക് ആവേശമായി ഇതിഹാസ പേസർ ലസിത് മലിംഗ വീണ്ടും ദേശീയ ടീമിനൊപ്പം ചേരുന്നു. 2026-ലെ ടി20 ലോകകപ്പിന് മുന്നോടിയായി ടീമിനെ സജ്ജമാക്കുന്നതിനായി മലിംഗയെ കൺസൾട്ടന്റ് ഫാസ്റ്റ് ബോളിംഗ് പരിശീലകനായി ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് (SLC) നിയമിച്ചു. 2025 ഡിസംബർ 15 മുതൽ 2026 ജനുവരി 25 വരെയുള്ള ചുരുങ്ങിയ കാലയളവിലേക്കാണ് ഈ നിയമനം.


ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന 2026 ടി20 ലോകകപ്പിൽ സ്വന്തം മണ്ണിൽ മികച്ച പ്രകടനം നടത്തുക എന്ന ലക്ഷ്യത്തോടെയാണ് ലങ്കൻ ബോർഡിന്റെ ഈ നീക്കം. ഡെത്ത് ഓവറുകളിലെ മാന്ത്രിക ബൗളിംഗിലൂടെ ലോകത്തെ വിറപ്പിച്ച മലിംഗയുടെ അനുഭവസമ്പത്ത് യുവ പേസർമാർക്ക് വലിയ മുതൽക്കൂട്ടാകും. നിലവിൽ ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന്റെ ബോളിംഗ് പരിശീലകനായി പ്രവർത്തിക്കുന്ന മലിംഗയുടെ പരിശീലന പാടവം ഇതിനകം തന്നെ ലോകം അംഗീകരിച്ചതാണ്.