പാകിസ്ഥാൻ ക്രിക്കറ്റ് താരം ഷൊഹൈബ് മാലിക് ഇന്ന് ഒരു നാഴികക്കല്ലു തന്നെയാണ് പിന്നിട്ടത്. ഇന്ന് നടന്ന നാഷൺസ് കപ്പിലെ ഇന്നിങ്സോടെ ട്വി20യിൽ പതിനായിരം റൺസ് എടുക്കുന്ന ആദ്യ ഏഷ്യൻ താരമായും ലോകത്തെ മൂന്നാമത്തെ താരമായും ഷൊഹൈബ് മാലിക് മാറി. ഇതിനു മുമ്പ് വെസ്റ്റിൻഡീസ് താരങ്ങളായ ക്രിസ് ഗെയ്ലും പൊള്ളാർഡും മാത്രമാണ് ഈ നേട്ടത്തിൽ എത്തിയിട്ടുള്ളത്.
ഇന്ന് 44 പന്തുകളിൽ നിന്ന് 74 അടിച്ചായിരുന്നു ഷൊഹൈബ് 10000 റൺസ് എന്ന നേട്ടത്തിൽ എത്തിയത്. 38കാരനായ താരത്തിന്റെ 395ആമത്തെ ട്വി20 മത്സരമായിരുന്നു ഇത്. 13296 റൺസുള്ള ഗെയ്ലും 10370 റൺസുള്ള പൊള്ളാർഡുമാണ് ഇനി ഷൊഹൈബ് മാലികിന് മുന്നിൽ ഉള്ളത്. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിക്ക് 10000 റൺസ് ആകാൻ ഇനി ആയിരത്തിൽ കുറവ് റൺസ് മാത്രമേ വേണ്ടതുള്ളൂ.