കുക്കബൂറ പന്തുകളില്‍ മാറ്റം ആവശ്യപ്പെട്ട് ജോഷ് ഹാസല്‍വുഡ്

Sports Correspondent

ഓസ്ട്രേലിയയിലെ ഫ്ലാറ്റ് പിച്ചുകളില്‍ പന്തില്‍ ചില മാറ്റങ്ങള്‍ ആവശ്യമാണെന്ന് പറഞ്ഞ് ജോഷ് ഹാസല്‍വുഡ്. കുക്കബൂറ പന്ത് നിര്‍മ്മാതാക്കളോടെ കുറച്ച് കൂടി കട്ടി കൂടിയ ക്രിക്കറ്റ് പന്തുകള്‍ ഉണ്ടാക്കുവാനാണ് ഓസ്ട്രേലിയന്‍ പേസ് ബൗളര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയില്‍ ഡ്യൂക്ക് ബോളുകള്‍ ഉപയോഗിച്ചപ്പോള്‍ മത്സരം ഇരു ടീമുകള്‍ക്കും മാറി മാറി മുന്‍തൂക്കം വരുന്ന സാഹചര്യങ്ങള്‍ സൃഷ്ടിക്കുക വഴി മത്സരം കൂടുതല്‍ ആവേശകരമാകുന്നുവെന്ന കണ്ടെത്തലാണ് ജോഷ് ഹാസല്‍വുഡിനെ ഇത്തരത്തില്‍ പ്രതികരണം നടത്തുവാന്‍ പ്രേരിപ്പിച്ചത്.

അഞ്ച് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയില്‍ ബാറ്റ്സ്മാന്മാര്‍ക്കൊപ്പം തന്നെ ബൗളര്‍മാര്‍ക്കും തുല്യമായ പ്രാധാന്യമാണ് മത്സരത്തിലുണ്ടായിട്ടുള്ളത്. ഓസ്ട്രേലിയയിലെ ഫ്ലാറ്റ് പിച്ചുകള്‍ക്കായി കുക്കബൂറ തങ്ങളുടെ പന്തില്‍ മാറ്റം വരുത്തിയെ മതിയാവൂ എന്നാണ് ഹാസല്‍വുഡ് ഇതിനെക്കുറിച്ച് പ്രതികരിച്ചത്.