ബംഗ്ലാദേശ് 298 റൺസിന് ഓള്‍ഔട്ട്, ശതകം തികച്ച് പത്താം വിക്കറ്റായി പുറത്തായി മഹമ്മുദുള്‍ ഹസന്‍ ജോയ്

Sports Correspondent

ഡര്‍ബന്‍ ടെസ്റ്റിൽ ബംഗ്ലാദേശിന്റെ ഒന്നാം ഇന്നിംഗ്സ് 298 റൺസിൽ അവസാനിച്ചു. 137 റൺസ് നേടി അവസാന വിക്കറ്റായി വീണ ഓപ്പണര്‍ മഹമ്മുദുള്‍ ഹസന്‍ ജോയിയുടെ ചെറുത്ത്നില്പാണ് ബംഗ്ലാദേശിനെ ദക്ഷിണാഫ്രിക്കയുടെ സ്കോറിന് 69 റൺസ് അകലെ വരെ എത്തിച്ചത്.

ലിറ്റൺ ദാസ്(41), യാസിര്‍ അലി(22), മെഹ്ദി ഹസന്‍(29) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍. ദക്ഷിണാഫ്രിക്കയ്ക്കായി ഇന്ന് വീണ വിക്കറ്റുകളിൽ 3 എണ്ണം വീഴ്ത്തിയത് ലിസാഡ് വില്യംസ് ആയിരുന്നു. സൈമൺ ഹാര്‍മ്മര്‍ ഇന്നലെ നാല് വിക്കറ്റ് നേടി.