യുവതാരം മഹ്‌ലി ബിയർഡ്മാനെ ഓസ്ട്രേലിയ ടീമിൽ എടുത്തു

Newsroom

Picsart 24 09 16 23 54 54 345
Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുടെ ഏകദിന പരമ്പരയിലേക്ക് ഓസ്ട്രേലിയ 19 കാരനായ ഫാസ്റ്റ് ബൗളർ മഹ്‌ലി ബേർഡ്മാനെ ടീമിൽ എടുത്തു. ഇന്ത്യയ്‌ക്കെതിരായ ഓസ്‌ട്രേലിയയുടെ അണ്ടർ 19 ലോകകപ്പ് ഫൈനൽ വിജയത്തിലെ പ്ലെയർ ഓഫ് ദ മാച്ച് ആയിരുന്നു ബെയർഡ്‌മാൻ. ആകെ ഒരു ലിസ്റ്റ് എ മത്സരം മാത്രമേ കളിച്ചിട്ടുള്ളൂ എങ്കിലും മഹ്ലിയെ ഓസ്ട്രേലിയ ടീമിലേക്ക് എടുത്തു.

Picsart 24 09 16 23 55 05 531

സേവ്യർ ബാർട്ട്ലെറ്റ്, നഥാൻ എല്ലിസ്, സ്പെൻസർ ജോൺസൺ തുടങ്ങിയ പ്രധാന ഫാസ്റ്റ് ബൗളർമാർക്ക് പരിക്കേറ്റ സാഹചര്യത്തിലാണ് അദ്ദേഹത്തെ ഉൾപ്പെടുത്തുന്നത്. പാറ്റ് കമ്മിൻസ് വിശ്രമിക്കുന്നതിനാൽ, ഓസ്‌ട്രേലിയ മിച്ചൽ സ്റ്റാർക്ക്, ജോഷ് ഹേസിൽവുഡ്, സീൻ ആബട്ട് എന്നിവരെയും ആശ്രയിക്കും, ബെയർഡ്മാൻ ഇവർക്ക് പിന്തുണ നൽകുന്നു.

Australia ODI squad vs England: Mitch Marsh (c), Sean Abbott, Alex Carey, Cooper Connolly, Ben Dwarshuis, Jake Fraser-McGurk, Cameron Green, Aaron Hardie, Josh Hazlewood, Travis Head, Josh Inglis, Marnus Labuschagne, Glenn Maxwell, Matthew Short, Steve Smith, Mitchell Starc, Adam Zampa. Reserve: Mahli Beardman