ലുംഗി കൊറോണ പോസിറ്റീവ്, നെതർലന്റ്സിന് എതിരായ പരമ്പരയിൽ ഇല്ല

കൊവിഡ്-19 പോസിറ്റീവായതിനെ തുടർന്ന് ഫാസ്റ്റ് ബൗളർ ലുങ്കി എൻഗിഡി നെതർലൻഡ്സിനെതിരായ മൂന്ന് മത്സര ഏകദിന പരമ്പരയിൽ നിന്ന് ഒഴിവാക്കിയതായി ദക്ഷിണാഫ്രിക്ക അറിയിച്ചു. അടുത്തിടെ സമാപിച്ച ഐസിസി പുരുഷ ടി20 ലോകകപ്പ് 2021-ൽ ദക്ഷിണാഫ്രിക്കൻ ടീമിന്റെ ഭാഗമായിരുന്നു എൻഗിഡി. എന്നാൽ അഫ്ഗാനിസ്ഥാനും പാകിസ്ഥാനും എതിരായ സന്നാഹ മത്സരങ്ങൾ അല്ലാതെ വേറെ മത്സരം ഒന്നിം അദ്ദേഹം കളിച്ചിരുന്നില്ല. എൻഗിഡിയുടെ പകരക്കാരനായി 31 കാരനായ ജൂനിയർ ഡാലയെ ടീമിലേക്ക് തിരഞ്ഞെടുത്തു. ഡിസംബർ ഒന്നിനാണ് പരമ്പര ആരംഭിക്കുന്നത്.

Previous article“ഒരൊറ്റ ഇന്നിങ്സ് മതി രഹാനെ ഫോമിലേക്ക് എത്താൻ”
Next articleആർക്കും അവസാന പതിനാറിൽ കടക്കാവുന്ന ഗ്രൂപ്പ് ജി, അവസാന മത്സരം എല്ലാവർക്കും നിർണായകം