മാഞ്ചസ്റ്റർ യുണൈറ്റഡ് ഡിഫൻഡർ ലൂക്ക് ഷായ്ക്ക് ഷോയ്ക്ക് വീണ്ടും പരിക്ക് തിരിച്ചടിയായി. കുറഞ്ഞത് ഒരു മാസമെങ്കിലും അദ്ദേഹത്തിന് വീണ്ടും പുറത്തിരിക്കേണ്ടി വരും. അടുത്തിടെ മാത്രമായി ലൂക് ഷോ പരിശീലനത്തിലേക്ക് മടങ്ങി എത്തിയത്. യുണൈറ്റഡിനായി ലൂക് ഷോ ഒരു മത്സരം സ്റ്റാർട്ട് ചെയ്തിട്ട് ഒരു വർഷത്തോളമായി.
കഴിഞ്ഞ വർഷങ്ങളിൽ ലൂക് ഷോ നിരവധി പരിക്കുകൾ നേരിട്ടിട്ടുണ്ട്, 2023-24 സീസണിന്റെ അവസാന മൂന്ന് മാസങ്ങളിൽ ഹാംസ്ട്രിംഗ് പരിക്ക് കാരണം താരത്തിന് നഷ്ടമായിരുന്നു. നിലവിലെ സീസൺ തുടക്കം മുതൽ പല പ്രശ്നങ്ങൾ ലൂക് ഷോ നേരിടുകയാണ്. പുതിയ മാനേജർ റൂബൻ അമോറിമിന് കീഴിൽ മൂന്ന് മത്സരങ്ങളിൽ പകരക്കാരായി ഇറങ്ങിയത് ആണ് അവസാനം ലൂക് ഷോ കളിച്ച മത്സരങ്ങൾ.
കാൽമുട്ടിനേറ്റ പരിക്ക് കാരണം ലിസാൻഡ്രോ മാർട്ടിനെസും ഈ സീസണിൽ കളിക്കില്ല എന്ന് ഉറപ്പായതോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഡിഫൻസ് പ്രതിസന്ധിയിലാണ്.