ആ സെലിബ്രേഷന് പണി കിട്ടി!! ദിഗ്വേഷ് രതിക്ക് പിഴ ചുമത്തി

Newsroom

Picsart 25 04 02 13 25 25 887
Download the Fanport app now!
Appstore Badge
Google Play Badge 1

പഞ്ചാബ് കിംഗ്‌സിനെതിരായ എൽ‌എസ്‌ജി മത്സരത്തിനിടെ ഫീൽഡിൽ നടത്തിയ മോശം പെരുമാറ്റത്തിന് ലഖ്‌നൗ സൂപ്പർ ജയന്റ്‌സിന്റെ സ്പിന്നർ ദിഗ്‌വേശ് സിംഗ് രതിക്ക് മാച്ച് ഫീയുടെ 25% പിഴയും ഒരു ഡീമെറിറ്റ് പോയിന്റും ലഭിച്ചു.

1000125019

പ്രിയാൻഷ് ആര്യയെ പുറത്താക്കിയ ശേഷം രതി ‘ബുക്കിൽ കുറിച്ചിടുന്ന’ ആംഗ്യം കാണിച്ചായിരുന്നു ആഘോഷിച്ചത്. ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) ഈ നീക്കത്തെ ഐപിഎൽ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമായി കണക്കാക്കി. പഞ്ചാബിന്റെ ചേസിംഗിന്റെ മൂന്നാം ഓവറിലായിരുന്നു സംഭവം. വെസ്റ്റ് ഇൻഡീസ് പേസർ കെസ്രിക് വില്യംസിന്റെ കുപ്രസിദ്ധമായ ‘നോട്ട്ബുക്ക്’ ആഘോഷവുമായി ഇതിനെ ക്രിക്കറ്റ് ആരാധകർ താരതമ്യം ചെയ്തിരുന്നു.

രതിയുടെ 2/30 എന്ന മികച്ച ബൗളിംഗ് പ്രകടനം ഉണ്ടായിരുന്നിട്ടും, വെറും 16.2 ഓവറിൽ 173 റൺസ് പിന്തുടർന്ന പിബികെഎസ്, എൽഎസ്ജിയെ എട്ട് വിക്കറ്റിന് പരാജയപ്പെടുത്തി. കമന്ററിയിൽ പങ്കെടുത്ത ക്രിക്കറ്റ് ഇതിഹാസങ്ങളായ സുനിൽ ഗവാസ്കറും മുഹമ്മദ് കൈഫും രതിയുടെ പ്രവൃത്തികളെ വിമർശിച്ചിരുന്നു.