ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡൽഹി ക്യാപിറ്റൽസിന് തകർപ്പൻ വിജയം. ഇന്ന് ലഖ്നൗ മുന്നിൽ വെച്ച 210 എന്ന വിജയലക്ഷ്യം പിന്തുടർന്ന ഡൽഹിക്ക് 3 പന്ത് ശേഷിക്കെ ഒരു വിക്കറ്റിനാണ് ജയിച്ചത്.

ഡൽഹിക്ക് ഇന്ന് ആദ്യ 2 ഓവറിൽ തന്നെ 3 വിക്കറ്റുകൾ വീഴ്ത്തി. 1 റൺസ് എടുത്ത ഫ്രേസർ മക്ഗർക്, റൺ ഒന്നും എടുക്കാതെ അഭിഷേക് പോരൽ, 4 റൺസ് എടുത്ത സമീർ റിസ്വി എന്നിവർ പെട്ടെന്ന് കളം വിട്ടു.
ഇതിനു ശേഷം അക്സർ പട്ടേലും ഡു പ്ലസിസും ഇന്നിങ്സ് പടുക്കാൻ നോക്കി. 22 റൺസ് എടുയ് അക്സറും 29 റൺസ് എടുത്ത് ഡുപ്ലസിസും പുറത്തായതോടെ ഡൽഹി പതറി. സ്റ്റബ്സ് – അശുതോഷ് കൂട്ടുകെട്ട് അവരെ കളിയിൽ നിർത്തി. സ്റ്റബ്സ് 22 പന്തിൽ 34 റൺസ് എടുത്താണ് പുറത്തായത്.
ഇതിനു ശേഷം വിർപാജ് ആക്രമിച്ചു കളിച്ചു. 15 ഓവർ കഴിഞ്ഞപ്പോൾ ഡൽഹി 15 ഓവർ കഴിഞപ്പോൾ 148-6 എന്ന നിലയിൽ ആയിരുന്നു. അവസാന 5 ഓവറിൽ 62 റൺസ് ആയിരുന്നു അവർക്ക് വേണ്ടത്. 16ആം ഓവറിൽ 20 റൺസ് വന്നതോടെ അത് 4 ഓവറിൽ 42 ആയി കുറഞ്ഞു.
17ആം ഓവറിലെ ആദ്യ പന്തിൽ വിപ്രാജ് പുറത്തായി. 15 പന്തിൽ താരം 39 റൺസ് അടിച്ചു. പക്ഷെ അശുതോഷ് ക്രീസിൽ ഉള്ളത് കൊണ്ട് പ്രതീക്ഷൾ അസ്തമിച്ചില്ല. 18ആം ഓവറിൽ 17 റൺ വന്നതോടെ 2 ഓവറിൽ വിജയലക്ഷ്യം 22 ആയി. അടുത്ത ഓവറിൽ കുൽദീപ് റണ്ണൗട്ട്. ഡൽഹിയുടെ 9 വിക്കറ്റ് നഷ്ടം. അശുതോഷിന്റെ ഒരു ഡബിളും സിക്സും ഫോറും. കളി 6 പന്തിൽ നിന്ന് 6 എന്ന നിലയിലേക്ക്.
പക്ഷെ അവസാന ഓവറിൽ മോഹിത് ശർമ്മ ആയിരുന്നു സ്ട്രൈക്കിൽ. ഷബാസ് എറിഞ്ഞ ലാസ്റ്റ് ഓവറിലെ ആദ്യ പന്തിൽ മോഹിത് റൺ എടുത്തില്ല. രണ്ടാം പന്തിൽ സിംഗിൾ. 4 പന്തിൽ 5 റൺസ്. അശുതോഷ് അടുത്ത പന്തിൽ സിക്സ് അടിച്ച് ജയിപ്പിച്ചു. അശുതോഷ് 31 പന്തിൽ നിന്ന് 66 റൺസ് ഇന്ന് അടിച്ചു. 5 സിക്സും 5 ഫോറും താരം അടിച്ചു.
ഇന്ന് ആദ്യം ബാറ്റു ചെയ്ത ലഖ്നൗ സൂപ്പർ ജയന്റ്സിന് 209/8 എന്ന മികച്ച സ്കോർ ആണ് നേടിയത്. ഇന്ന് ആദ്യം ബാറ്റു ചെയ്ത ലഖ്നൗവിനായി ഓപ്പൺ ഇറങ്ങി മിച്ചൽ മാർഷ് തകർപ്പൻ പ്രകടനം കാഴ്ചവെച്ചു. മാർഷും മാക്രമും ആക്രമിച്ചാണ് തുടങ്ങിയത്. മാക്രം 15 റൺസ് എടുത്ത് പുറത്തായി.

ഇതിനു ശേഷം മാർഷിന് ഒപ്പം പൂരൻ കൂടെ ചേർന്നതോടെ റൺസ് ഒഴുകി. മാർഷ് ഔട്ട് ആകുമ്പോൾ ലഖ്നൗവിന് 11.4 ഓവറിൽ 133 റൺസ് ഉണ്ടായിരുന്നു. മാർഷ് 36 പന്തിൽ നിന്ന് 72 റൺസ് എടുത്തു. 6 സിക്സും 6 ഫോറും ഓസ്ട്രേലിയൻ താരം അടിച്ചു.
പൂരൻ 17ൽ നിക്കെ റിസ്വി അദ്ദേഹത്തിന്റെ ക്യാച്ച് വിട്ടത് വഴിത്തിരിവായി. 23 പന്തിലേക്ക് പൂരൻ 50 കടന്നു. ട്രിസ്റ്റ്യൻ സ്റ്റബ്സിനെ ഒരു ഓവറിൽ 4 സിക്സ് ഉൾപ്പെടെ 28 റൺസ് പൂരൻ അടിച്ചു. പൂരൻ ആകെ 30 പന്തിൽ 75 റൺസ് എടുത്താണ് ഔട്ട് ആയത്. 7 സിക്സും 6 ഫോറും താരം അടിച്ചു.
ഇതിനു ശേഷം എൽ എസ് ജിയുടെ സ്കോറിംഗ് വേഗത കുറഞ്ഞു. പന്ത് ഡക്കിൽ പോയി. ആയുഷ് ബദോനി 4 റൺസ് എടുത്തും നിരാശ നൽകി. മില്ലർ അവസാനം വരെ നിന്നെങ്കിലും അവരെ ഒരു കൂറ്റൻ സ്കോറിലേക്ക് നയിക്കാൻ അദ്ദേഹത്തിനായില്ല. മില്ലർ 19 പന്തിൽ നിന്ന് 27 റൺസെടുത്തു.