താന്‍ ചെറുപ്പകാലും മുതല്‍ എല്ലാ ഫോര്‍മാറ്റിലും ക്യാപ്റ്റനായിരുന്നുവെന്നും ക്യാപ്റ്റന്‍സിയോട് തനിക്ക് എന്നും ഇഷ്ടമായിരുന്നുവെന്നും പറഞ്ഞ് മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫാഫ് ഡു പ്ലെസി. മാര്‍ക്ക് ബൗച്ചര്‍ കോച്ചും ഗ്രെയിസംസ് സ്മിത്ത് ദക്ഷിണാഫ്രിക്കയുടെ ക്രിക്കറ്റ് ഡയറക്ടറും ആയി എത്തിയ ശേഷമാണ് ഫാഫ് ഡു പ്ലെസി സ്വയം ക്യാപ്റ്റന്‍സി ഒഴിഞ്ഞത്.
പരിമിത ഓവര്‍ ക്രിക്കറ്റില്‍ ദക്ഷിണാഫ്രിക്കന്‍ നായകനായി ഫാഫ് ഡു പ്ലെസിയ്ക്ക് പകരം ക്വിന്റണ്‍ ഡി കോക്ക് എത്തിയപ്പോള്‍ ടെസ്റ്റില്‍ ആരാണ് ടീമിനെ നയിക്കുക എന്നത് അവ്യക്തമായി നിലകൊള്ളുന്നു. 112 മത്സരങ്ങളില്‍ ടീമിനെ ഫാഫ് ഡു പ്ലെസി ടീമിനെ നയിച്ചിട്ടുണ്ട്. ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും ടീമിനെ നയിച്ചവരില്‍ ഇത് ദക്ഷിണാഫ്രിക്കയുടെ സര്‍വ്വകാല റെക്കോര്‍ഡാണ്. ഷോണ്‍ പൊള്ളോക്ക്, ഗ്രെയിം സ്മിത്ത്, എബി ഡി വില്ലിയേഴ്സ്, ഹാഷിം അലം എന്നിവരെക്കാള്‍ അധികം മത്സരങ്ങളില്‍ ഡു പ്ലെസിയാണ് ടീമിനെ നയിച്ചിട്ടുള്ളത്.
ടെസ്റ്റില്‍ ഷോണ്‍ പൊള്ളോക്ക് മാത്രമാണ് ദക്ഷിണാഫ്രിക്കയെ കൂടുതല്‍ മത്സരങ്ങളില്‍ നയിച്ചിട്ടുള്ളത്. ടി20യില്‍ ജോണ്‍ ബോത്തയും ഗ്രെയിം സ്മിത്തും മുന്നിട്ട് നില്‍ക്കുമ്പോള്‍ ഏകദിനത്തില്‍ ഡു പ്ലെസിയാണ് ഏറ്റവും അധികം മത്സരങ്ങളില്‍ ദക്ഷിണാഫ്രിക്കയെ നയിച്ചിട്ടുള്ളത്. താന്‍ എന്നും തന്നെ ഒരു കളിക്കാരനെന്നതിലും ഉപരി ഒരു നേതാവായാണ് കണ്ടിട്ടുള്ളതും അതിനാല്‍ തന്നെ ക്യാപ്റ്റന്‍സിയെ താന്‍ വല്ലാതെ മിസ് ചെയ്യുന്നുണ്ടെന്നും താരം പറഞ്ഞു.