ഇന്ത്യയ്ക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയില്‍ ഒരു ടീമായി ബംഗ്ലാദേശിന് കളിക്കാനായില്ലെന്ന് പറഞ്ഞ് ടീം ക്യാപ്റ്റന്‍ മോമിനുള്‍ ഹക്ക്. ഒട്ടനവധി കാര്യങ്ങളില്‍ ടീം ഇനിയും മെച്ചപ്പെടുവാനുണ്ടെന്നും അവ തിരുത്തിയാല്‍ വരുന്ന ടെസ്റ്റ് മത്സരങ്ങളില്‍ ടീമിന് മികച്ച പ്രകടനം പുറത്തെടുക്കുവാനാകുമെന്നും മോമിനുള്‍ വ്യകതമാക്കി.
പാര്‍ട്ണര്‍ഷിപ്പുകള്‍ പടുത്തുയര്‍ത്തുവാന്‍ ടീമിന് വലിയ പ്രയാസം ഉണ്ടായമെന്നും അതിനാണ് വലിയ വില നല്‍കേണ്ടതെന്നും മോമിനുള്‍ ഹക്ക് വ്യക്തമാക്കി. ഈ പരമ്പരയില്‍ നിന്ന് ഒട്ടനവധി പാഠങ്ങള്‍ ടീമിന് ഉള്‍ക്കൊള്ളാനുണ്ട്, ഇത്തരത്തിലൊരു ബൗളിംഗ് യൂണിറ്റിനെ എങ്ങനെ നേരിടണമെന്നും അതിന് എന്തെല്ലാം തയ്യാറെടുപ്പുകള്‍ വേണമെന്നും ടീമിന് വ്യക്തമായെന്ന് മോമിനുള്‍ പറഞ്ഞു.
ഒരു ടീമെന്ന നിലയില്‍ ഈ പാഠം ഏവരും ഉള്‍ക്കൊള്ളുമെന്നും വരുന്ന പരമ്പരയില്‍ അത് ഞങ്ങളെ സഹായിക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നതെന്ന് മോമിനുള്‍ പറഞ്ഞു. തങ്ങള്‍ക്ക് ടെക്നിക്കല്‍ ആയി പ്രശ്നങ്ങളെന്നും ഇല്ലെന്നും എന്നാല്‍ അവിടെ മെച്ചപ്പെടുവാന്‍ ഇനിയും ആകുമെന്നും പറഞ്ഞ മോമിനുള്‍ ടീം ഇനി ടാക്ടിക്കലായിയാണ് മെച്ചപ്പെടുവാനുള്ളതെന്ന് പറഞ്ഞു.