Picsart 23 03 20 22 41 37 881

പി എസ് ജി സീസൺ അവസാനം വരെ പരിശീലകനെ പുറത്താക്കില്ല

പി എസ് ജി ഈ സീസൺ അവസാനിക്കും വരെ പരിശീലകനെ മാറ്റുന്ന കാര്യം ആലോചിക്കില്ല. ഇപ്പോൾ ലീഗിൽ പിഎസ്‌ജി ഒന്നാം സ്ഥാനത്ത് തുടരുന്നുണ്ടെങ്കിലും അവരുടെ പ്രകടനങ്ങൾ അത്ര നല്ലതല്ല. ഇന്നലെ അവർ റെന്നയോട് സ്വന്തം ഗ്രൗണ്ടിൽ തോൽക്കുകയും ചെയ്തിരുന്നു. ഇതോടെ ക്രിസ്‌റ്റോഫ് ഗാൽറ്റിയറിന്റെ മേലുള്ള സമ്മർദ്ദം ഉയരുകയാണ്‌.

ഒരാഴ്ച മുമ്പ് ചാമ്പ്യൻസ് ലീഗ് ബയേൺ മ്യൂണിക്കിനോട് തോറ്റത് മുതൽ ഗാൽറ്റിയറിനെ പി എസ് ജി പുറത്താകും എന്ന അഭ്യൂഹങ്ങൾ ഉയരുന്നുണ്ട്. എന്നാൽ ഈ സീസൺ അവസാനം വരെ ഗാൽറ്റിയറിന്റെ ഭാവിയെക്കുറിച്ച് ഒരു തീരുമാനവും പി എസ് ജി എടുക്കില്ലെന്ന് RMC സ്‌പോർട് റിപ്പോർട്ട് ചെയ്യുന്നു. സീസൺ അവസാനം ഗാൽട്ടിയറിനെ മാറ്റി സിദാനെ പോലെ വലിയ ഒരു പരിശീലകനെ സ്വന്തമാക്കാൻ പി എസ് ജി ശ്രമിക്കും.

Exit mobile version