Picsart 23 03 20 20 24 30 681

ദയനീയ പ്രകടനങ്ങൾ, സെവിയ്യ പരിശീലകൻ പുറത്തേക്ക്

നിരാശാജനകമായ ഫലങ്ങളെത്തുടർന്ന് തങ്ങളുടെ മുഖ്യ പരിശീലകൻ ജോർജ്ജ് സാമ്പവോളിയെ സെവിയ്യ പുറത്താക്കുന്നു. അടുത്തിടെ ലാലിഗയിൽ ഗെറ്റാഫെയോട് തോറ്റ സെവിയ്യ 28 പോയിന്റുമായി 14-ാം സ്ഥാനത്ത് നിൽക്കുന്നതിനെ തുടർന്നാണ് തീരുമാനം. റിലഗേഷൻ സോണിൽ നിന്ന് മൂന്ന് പോയിന്റ് മാത്രം അകലെയാണ് അവർ ഇപ്പോൾ.

കഴിഞ്ഞ ഒക്ടോബറിൽ ആയിരുന്നു സാമ്പവോളി ക്ലബ്ബിൽ ചേർന്നത്. അവർ യൂറോപ്പ ലീഗിൽ ക്വാർട്ടർ ഫൈനലിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ നേരിടാൻ ഇരിക്കെ ആണ് കോച്ചിനെ പുറത്താക്കുന്നത്. ടീമിന്റെ ചുമതല ഏറ്റെടുക്കാൻ പുതിയ പരിശീലകനെ നിയമിക്കാനുള്ള ശ്രമത്തിലാണ് ക്ലബ്ബിന്റെ ബോർഡ്.

സെവിയ്യയുടെ പുതിയ മുഖ്യ പരിശീലകനായി സാമ്പവോളിക്ക് പകരം ജോസ് മെൻഡിലിബറാണ് എത്താൻ സാധ്യത എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. മുമ്പ് ലാലിഗയിൽ ഒസാസുന, ലെവാന്റെ, എയ്‌ബർ തുടങ്ങിയ ടീമുകളെ പരിചയസമ്പന്നനായ പരിശീലകനാണ് മെൻഡിലിബാർ.

Exit mobile version