ലിറ്റൺ ദാസിന് ശതകം, ബംഗ്ലാദേശിന് ഇന്നിംഗ്സ് തോല്‍വി

Sports Correspondent

Newzealand

ന്യൂസിലാണ്ടിനെതിരെ ഇന്നിംഗ്സ് തോല്‍വിയേറ്റ് വാങ്ങി ബംഗ്ലാദേശ്. ഇന്ന് ക്രൈസ്റ്റ്ചര്‍ച്ച് ടെസ്റ്റിന്റെ മൂന്നാം ദിവസം അതിജീവിക്കുവാന്‍ ടീമിന് സാധിക്കാതെ പോയപ്പോള്‍ ബംഗ്ലാദേശിന്റെത് ഇന്നിംഗ്സ് തോല്‍വിയായിരുന്നു. ബംഗ്ലാദേശിന്റെ രണ്ടാം ഇന്നിംഗ്സ് 278 റൺസിൽ അവസാനിക്കുകയായിരുന്നു. ഒരിന്നിംഗ്സിനും 117 റൺസിനുമായിരുന്നു ന്യൂസിലാണ്ടിന്റെ വിജയം.

ആദ്യ ഇന്നിംഗ്സിൽ 126 റൺസിന് ഓള്‍ഔട്ട് ആയ ടീം രണ്ടാം ഇന്നിംഗ്സിൽ ഭേദപ്പെട്ട പ്രകടനം ആണ് പുറത്തെടുത്തത്. ലിറ്റൺ ദാസ് നേടിയ 102 റൺസും നൂറുള്‍ ഹസന്‍ നേടിയ 36 റൺസുമായിരുന്നു ബംഗ്ലാദേശിന്റെ ചെറുത്ത് നില്പിൽ പ്രധാനം.

മോമിനുള്‍ ഹക്ക്(37), നജ്മുള്‍ ഹൊസൈന്‍ ഷാന്റോ(29), മുഹമ്മദ് നൈയിം(24), ഷദ്മന്‍ ഇസ്ലാം(21) എന്നിവരും ചെറുത്ത്നില്പിന് ശ്രമിച്ചു. കൈൽ ജാമിസൺ നാലും നീൽ വാഗ്നര്‍ മൂന്നും വിക്കറ്റ് ആതിഥേയര്‍ക്കായി നേടി. ഇന്നിംഗ്സിലെ അവസാന വിക്കറ്റ് റോസ് ടെയിലര്‍ ആണ് നേടിയത്.