ലിയാം ലിവിംഗ്സ്റ്റണിൻ്റെ തകർപ്പൻ സെഞ്ച്വറി, വെസ്റ്റ് ഇൻഡീസിനെതിരെ 329 ചേസ് ചെയ്ത് ഇംഗ്ലണ്ട്

Newsroom

ആൻ്റിഗ്വ, നവംബർ 3, 2024 – വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ഏകദിനത്തിൽ ഇംഗ്ലണ്ടിൻ്റെ സ്റ്റാൻഡ്-ഇൻ ക്യാപ്റ്റൻ ലിയാം ലിവിംഗ്സ്റ്റൺ തൻ്റെ കന്നി ഏകദിന സെഞ്ച്വറി നേടി തൻ്റെ ടീമിനെ വിജയത്തിലേക്ക് നയിച്ചു. 329 റൺസ് എന്ന വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട്, 15 പന്തുകൾ ശേഷിക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ചേസ് വിജയകരമായി പൂർത്തിയാക്കി.

1000715436

ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസ് 328/6 എന്ന സ്കോറാണ് നേടിയത്. ഷായ് ഹോപ്പ് (117), കീസി കാർട്ടി (71), ഷെർഫാൻ റഥർഫോർഡ് (54) എന്നിവരുടെ മികച്ച പ്രകടനമാണ് വെസ്റ്റിൻഡീസിന് നല്ല സ്കോർ നൽകിയത്.

ഫിൽ സാൾട്ടിൻ്റെ 59 റൺസും, 52 റൺസ് എടുത്ത സാം കുറാനും ലിവിങ്സ്റ്റോണൊപ്പം ചേർന്ന് ഇംഗ്ലണ്ടിനെ അനായാസം ജയത്തിൽ എത്തിച്ചു. ലിവിങ്സ്റ്റോൺ അഞ്ച് ബൗണ്ടറികളും ഒമ്പത് സിക്‌സറുകളും പറത്തിയാണ് 85 പന്തിൽ 124 റൺസ് നേടിയത്.

ഈ വിജയം ഇംഗ്ലണ്ടിനെ പരമ്പരയിൽ വെസ്റ്റിൻഡീസിന് ഒപ്പം എത്തിച്ചു. നിർണ്ണായക മൂന്നാം മത്സരം ബുധനാഴ്ച ബാർബഡോസിൽ നടക്കും.