പാകിസ്താൻ സൂപ്പർ ലീഗ് ഫൈനൽ ഉറപ്പിച്ച് മുൾത്താൻ സുൽത്താൻ. ലാഹോർ ഖലന്ദേഴ്സിനെ 84 റൺസിനു പരാജയപ്പെടുത്തി ആണ് മുൾത്താൻ ഫൈനൽ ഉറപ്പിച്ചത്. തുടർച്ചയായ മൂന്നാം സീസണിലാണ് മുൾത്താൻ സുൽത്താൻ ഫൈനലിൽ എത്തുന്നത്. ഇന്ന് മുൾത്താൻ ഉയർത്തിയ 161 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ലാഹോർ ആകെ 76 റൺസ് മാത്രമാണ് എടുത്തത്. ആകെ രണ്ടു താരങ്ങൾ ആണ് ലഹോർ നിരയിൽ രണ്ടക്കം കണ്ടത്.

മുൾത്താനു വേണ്ടി ഷെൽഡൻ കോട്രൽ മൂന്ന് വിക്കറ്റ് വീഴ്ത്തി. ഉസാമ മിർ 2 വിക്കറ്റും വീഴ്ത്തി. ഇന്ന് ആദ്യം ബാറ്റു ചെയ്ത മുൾത്താൻ സുൽത്താൻസ് നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 160 റൺസെടുത്തു. 57 റൺസുമായി കീറോൺ പൊള്ളാർഡ് ആണ് സുൽത്താൻസിന് ഭേദപ്പെട്ട സ്കോർ നൽകിയത്. 34 പന്തിൽ 6 സിക്സ് ഉൾപ്പെടുന്നത് ആയിരുന്നു പൊള്ളാർഡിന്റെ ഇന്നിങ്സ്. 33 റൺസ് എടുത്ത ക്യാപ്റ്റൻ റിസുവാൻ 29 റൺസെടുത്ത ഉസ്മാൻ ഖാൻ, 22 എടുത്ത ടിം ഡേവിഡ് ഒഴികെ ബാക്കിയുള്ള ബാറ്റ്സ്മാൻമാർക്ക് കാര്യമായ സംഭാവന നൽകാൻ കഴിഞ്ഞില്ല.

ലാഹോർ ഖലന്ദേഴ്സിനായി ഹാരിസ് റൗഫ് മൂന്ന് വിക്കറ്റും റാഷിദ് ഖാനും സമാൻ ഖാനും ഓരോ വിക്കറ്റും വീഴ്ത്തി.














