ലഹിരു കുമര ഓസ്ട്രേലിയന്‍ പരമ്പരയില്‍ നിന്ന് പുറത്ത്

Sports Correspondent

ശ്രീലങ്കയുടെ ഓസ്ട്രേലിയന്‍ പരമ്പരയില്‍ ടീമിനു തിരിച്ചടിയായി പേസ് ബൗളര്‍ ലഹിരു കുമരയുടെ പരിക്ക്. ഇതോടെ താരം പരമ്പരയില്‍ നിന്ന് തന്നെ പുറത്തായി എന്നാണ് ലഭിക്കുുന്ന വിവരം. 21 വയസ്സുകാരന്‍ പേസ് ബൗളര്‍ മത്സരത്തിന്റെ രണ്ടാം ദിവസം അവസാന സെഷനില്‍ ഫീല്‍ഡിലിറങ്ങിയിരുന്നില്ല. പിന്നീട് സ്കാനിംഗില്‍ താരത്തിനു ഹാംസ്ട്രിംഗ് ഇഞ്ച്വറിയാണെന്ന് വ്യക്തമാകുകയായിരുന്നു.

ടീമില്‍ പകരക്കാരനായി കസുന്‍ രജിത മാത്രമേയുള്ളുവെന്നതിനാല്‍ ശ്രീലങ്കന്‍ സെലക്ടര്‍മാര്‍ പകരം താരത്തെ കണ്ടെത്തേണ്ട അവസ്ഥയിലാണിപ്പോള്‍. ആഞ്ചലോ മാത്യൂസ്, നുവാന്‍ പ്രദീപ് എന്നിവരുടെ പട്ടികയിലേക്ക് ഇപ്പോള്‍ ലഹിരു കുമരയും വന്നെത്തിയിരിക്കുകയാണ്. മാത്യൂസിനെ ന്യൂസിലാണ്ട് പരമ്പരയില്‍ പരിക്കേറ്റതിെനത്തുടര്‍ന്ന് ഒഴിവാക്കിയപ്പോള്‍ നുവാന്‍ പ്രദീപിനു ക്രിക്കറ്റ് ഓസ്ട്രേലിയയ്ക്കെതിരെ പരിക്കേല്‍ക്കുകയായിരുന്നു.