കുശല്‍ പെരേര കോവിഡ് പോസിറ്റീവ്, പത്ത് ദിവസത്തെ ഐസൊലേഷനിലേക്ക്

Sports Correspondent

ശ്രീലങ്കന്‍ നായകന്‍ കുശല്‍ പെരേര കോവിഡ് പോസിറ്റീവ്. ഇതോടെ താരത്തെ പത്ത് ദിവസത്തെ ഐസൊലേഷനിലേക്ക് മാറ്റിയിട്ടുണ്ട്. താരം ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള പരിമിത ഓവര്‍ പരമ്പരയിൽ കളിക്കുമെന്നാണ് ഇപ്പോള്‍ ലഭിയ്ക്കുന്ന വിവരം.

സെപ്റ്റംബര്‍ ആദ്യ പകുതിയിലാണ് ദക്ഷിണാഫ്രിക്കയുടെ ശ്രീലങ്കന്‍ പരമ്പര. ഇന്ത്യയ്ക്കെതിരെയുള്ള പരിമിത ഓവര്‍ പരമ്പരയിൽ പരിക്ക് കാരണം കുശൽ പെരേര കളിച്ചിരുന്നില്ല. പത്ത് മുതൽ 14 ദിവസത്തെ ക്വാറന്റീന് ശേഷം താരത്തിന്റെ കാര്‍ഡിയാക് അവലോകനം ചെയ്ത ശേഷമായിരിക്കും കുശൽ പെരേര കളിക്കളത്തിലേക്ക് മടങ്ങി വരുന്നതിനെക്കുറിച്ച് ആലോചിക്കുക എന്ന് ശ്രീലങ്കന്‍ ടീമിന്റെ ചീഫ് മെഡിക്കൽ ഓഫീസര്‍ ദാമിന്ദ അറ്റനായകേ വ്യക്തമാക്കി.