ശ്രീലങ്കയ്ക്ക് ആശ്വസിക്കാം, മെന്‍ഡിസിന്റെ പരിക്ക് ഗുരുതരമല്ല

Sports Correspondent

ശ്രീലങ്കയ്ക്ക് ആശ്വാസമായി കുശല്‍ മെന്‍‍ഡിസിന്റെ സ്കാനിംഗ് റിപ്പോര്‍ട്ട്. സ്കാനിംഗില്‍ താരത്തിന്റെ പരിക്ക് അത്ര ഗുരുതരമല്ലെന്നാണ് അറിയുന്നത്. ക്രിക്കറ്റ് ഓസ്ട്രേലിയ ഇലവനെതിരെ സന്നാഹ മത്സരത്തിനിടെയാണ് മെന്‍ഡിസിനു പരിക്കേറ്റത്ത്. ഷോര്‍ട്ട് ലെഗില്‍ ഫീല്‍ഡ് ചെയ്യമ്പോള്‍ ഓസ്ട്രേലിയയുടെ ജേക്ക് ഡോരന്റെ സ്വീപ് ഷോട്ട് വന്നടിച്ച ഉടനെ മെന്‍ഡിസ് ഗ്രൗണ്ട് വിട്ട് പോകുകയായിരുന്നു.

എക്സ്റേയില്‍ പൊട്ടലൊന്നുമില്ലെന്ന് കണ്ടെത്തുകയായിരുന്നു. താരത്തിന്റെ കൈവിരലുകളില്‍ നീരുണ്ടെങ്കിലും ആദ്യ ടെസ്റ്റിന്റെ സമയത്തേക്ക് താരം ഫിറ്റാകുമെന്നാണ് ശ്രീലങ്ക പ്രതീക്ഷിക്കുന്നത്.