ലക്ഷ്യം 304 റണ്‍സ്, അതും ദക്ഷിണാഫ്രിക്കയിലെ പോലെ പിച്ചില്‍. ഡെയില്‍ സ്റ്റെയിന്‍ മികച്ച ഫോമില്‍ പന്തെറിയുന്ന പിച്ചില്‍ ഒരു ഘട്ടത്തില്‍ മൂന്ന് വിക്കറ്റ് നഷ്ടമായ ലങ്ക വിജയിക്കുമെന്ന് ടീം പോലും കരുതിക്കാണില്ല. 226 റണ്‍സിനു ഒമ്പത് വിക്കറ്റുകള്‍ നഷ്ടമായപ്പോള്‍ പതിവു പോലെ ഒരു തോല്‍വിയിലേക്ക് ടീം വീഴുമെന്നാവും ലങ്കന്‍ ടീം മാനേജ്മെന്റ് പ്രതീക്ഷിച്ചത്. എന്നാല്‍ പിന്നെ കണ്ടത് ടെസ്റ്റ് ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച വിജയങ്ങളില്‍ ഒന്ന് ശ്രീലങ്ക സ്വന്തമാക്കുന്നതാണ്.
What an amazing win. One of the best if not THE best overseas win by @OfficialSLC Kusal Janith Perera was unreal. Congratulations to the team and @CHathurusinghe keep believing and keep fighting. If you compete for long enough the opportunities to win come your way.
— Kumar Sangakkara (@KumarSanga2) February 16, 2019
പത്താം വിക്കറ്റില്‍ 78 റണ്‍സ് നേടി ടീമിനെ വിജയത്തിലേക്ക് പെരേര നയിക്കുമ്പോള്‍ ലങ്കന്‍ ക്രിക്കറ്റിലെ എന്നല്ല ടെസ്റ്റ് ക്രിക്കറ്റിലെ തന്നെ മഹത്തരമായൊരു ഇന്നിംഗ്സാണ് താരം പുറത്തെടുത്തത്. 200 പന്ത് നേരിട്ട് 153 റണ്‍സ് നേടി കുശല്‍ 12 ബൗണ്ടറിയും അഞ്ച് സിക്സും നേടിയിട്ടുണ്ട് തന്റെ ഇന്നിംഗ്സില്‍. പരാജയത്തിന്റെ കയ്പുനീരില്‍ നിന്ന് വിജയത്തിന്റെ മധുരത്തിലേക്ക് ലങ്കയെ കുശല്‍ പെരേര നയിക്കുമ്പോള്‍ ഒപ്പം കൂട്ടായി 27 പന്ത് ചെറുത്ത് നിന്ന 6 റണ്‍സ് നേടിയ വിശ്വ ഫെര്‍ണാണ്ടോയുണ്ടായിരുന്നു.
One of the greatest test matches in the recent past. #SAvSL Made for great viewing too.. Well done to both the teams👏
— Ashwin 🇮🇳 (@ashwinravi99) February 16, 2019
ഒരു ഘട്ടത്തില്‍ 110/5 എന്ന നിലയിലായിരുന്നു ലങ്ക. മത്സരം കൈക്കലാക്കാമെന്ന് ദക്ഷിണാഫ്രിക്ക പ്രതീക്ഷിച്ച സമയം. എന്നാല്‍ ഏഴാം നമ്പറില്‍ ക്രീസിലെത്തിയ ധനന്‍ജയ ഡിസില്‍വയും കുശല്‍ പെരേരയും ചേര്‍ന്ന് 96 റണ്‍സാണ് ആറാം വിക്കറ്റില്‍ നേടിയത്. 48 റണ്‍സ് നേടിയ ധനന്‍ജയയെ കേശവ് മഹാരാജ് പുറത്താക്കിയ ശേഷം പൊടുന്നനെ ലങ്കയ്ക്ക് വിക്കറ്റുകള്‍ നഷ്ടമാകുകയായിരുന്നു. 206/5 എന്ന നിലയില്‍ നിന്ന് 226/9 എന്ന നിലയിലേക്ക് വീണ ശേഷമാണ് ലങ്കയുടെ ഉയര്‍ത്തെഴുനേല്പ്.
What a beauty !!!! One of the best inings under presure. Showed intelligents and mental strength KJP and very proud of you. 👍👊
— Mahela Jayawardena (@MahelaJay) February 16, 2019
കളിച്ചതില്‍ കഴിഞ്ഞ 19 മത്സരങ്ങളില്‍(എല്ലാ ഫോര്‍മാറ്റിലും) ഒരെണ്ണം മാത്രം ജയിച്ച് ആത്മവിശ്വാസം നഷ്ടമായ ലങ്കയ്ക്ക് തിരിച്ചുവരവിനു ആവശ്യമായ ഊര്‍ജ്ജം നല്‍കുന്ന വിജയം കൂടിയാകും ഇതെന്ന് പ്രതീക്ഷിക്കാം.