ശ്രീലങ്കയ്ക്ക് വീണ്ടും തിരിച്ചടി, കുശല്‍ പെരേരയ്ക്ക് പരിക്ക്

Sports Correspondent

ത്രിരാഷ്ട്ര പരമ്പരയില്‍ ശ്രീലങ്കയ്ക്ക് വിക്കറ്റ് കീപ്പറും ഓപ്പണിംഗ് ബാറ്റ്സ്മാനുമായി കുശല്‍ ജനിത് പെരേരയുടെ സേവനം നഷ്ടമാകും. പരിക്കാണ് താരത്തിന്റെ ടൂര്‍ണ്ണമെന്റ് പാതി വഴിയില്‍ അവസാനിപ്പിച്ചത്. പകരം ധനന്‍ജയ ഡിസില്‍വയെ ടീമില്‍ ഉള്‍പ്പെടുത്തുമെന്നാണ് ശ്രീലങ്കന്‍ ക്രിക്കറ്റ് നല്‍കുന്ന വിവരം. ആദ്യ രണ്ട് മത്സരങ്ങള്‍ പരാജയപ്പെട്ട ശേഷം കഴിഞ്ഞ മത്സരത്തില്‍ ശ്രീലങ്ക സിംബാബ‍്‍വേയെ മറികടന്ന് ടൂര്‍ണ്ണമെന്റിലെ തങ്ങളുടെ ആദ്യ ജയം സ്വന്തമാക്കിയിരുന്നു.

നേരത്തെ ശ്രീലങ്കയ്ക്ക് സ്ഥിരം നായകന്‍ ആഞ്ചലോ മാത്യൂസിനെയും പരിക്ക് മൂലം നഷ്ടമായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial