ലഞ്ചിന് പിരിയുന്നതിന് തൊട്ടു മുമ്പ് ഇന്ത്യയുടെ പഞ്ച്!! കുൽദീപിന് 2 വിക്കറ്റ്

Newsroom

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ചാം ടെസ്റ്റിന്റെ ആദ്യ സെഷൻ അവസാനിക്കുമ്പോൾ ഇംഗ്ലണ്ടിന് 2 വിക്കറ്റ് നഷ്ടം. ധരംശാലയിൽ നടക്കുന്ന മത്സരം ലഞ്ചിന് പിരിയുമ്പോൾ ഇംഗ്ലണ്ട് 100/2 എന്ന നിലയിലാണ്. ഇംഗ്ലണ്ടിനായി സാക് ക്രോളി അർധ സെഞ്ച്വറിയുമായി ക്രീസിൽ നിൽക്കുന്നു. അവർക്ക് ഓപ്പണർ ഡക്കറ്റിന്റെയും പോപിന്റെയും വിക്കറ്റ് ആണ് നഷ്ടമായത്.

ഇന്ത്യ 24 03 07 11 34 29 806

ക്രോളി 71 പന്തിൽ 61 റൺസുമായാണ് ക്രീസിൽ നിൽക്കുന്നത്. കുൽദീപ് ആണ് ബെൻ ഡെക്ക്സ്റ്റിനെയും പോപിനെയും പുറത്താക്കിയത്. കുൽദീപിന്റെ പന്തിൽ ഒരു വലിയ ഷോട്ടിനു വേണ്ടി കളിക്കവെ ഗില്ലിന്റെ ഒരു മികച്ച ക്യാച്ചിലൂടെ ആണ് ഡക്കറ്റ് പുറത്തായത്‌. 27 റൺസ് ആണ് ഡക്കറ്റ് എടുത്തത്. 11 റൺസ് എടുത്ത പോപ് ലഞ്ചിന് പിരിയുന്നതിന് തൊട്ടു മുന്നെയുള്ള പന്തിൽ സ്റ്റമ്പ് ചെയ്യപ്പെട്ടു.

ഇന്ന് തുടക്കത്തിൽ ഇന്ത്യൻ പൈസമാർ മികച്ച രീതിയിൽ പന്തറിഞ്ഞു എങ്കിലും വിക്കറ്റ് മാത്രം അവരിൽ നിന്ന് അകന്നു നിന്നു.