ധാക്ക : രണ്ടാം ടെസ്റ്റിൽ ടോസ് നേടിയ ബംഗ്ലാദേശ് ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസൻ ബാറ്റിങ്ങ് തിരഞ്ഞെടുത്തു. ആദ്യ രണ്ട് മണിക്കൂർ ബാറ്റിംഗ് ചിലപ്പോ വെല്ലുവിളിയാകുമെങ്കിലും മികച്ച സ്കോർ നേടാൻ ആവുമെന്നണ് പ്രതീക്ഷ എന്നും ഷാക്കിബ് കൂട്ടിച്ചേർത്തു.
ആദ്യ മത്സരം ജയിച്ച ടീം ഇന്ത്യ, തൻറെ കരിയറിലെ തന്നെ മികച്ച പ്രകടനം നടത്തിയ, കളിയിലെ താരം കുൽദീപ് യാദവിനെ പുറത്തിരുത്തിയാണ് ഇന്ന് ഇറങ്ങുന്നത്. ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം നടത്തിയ, ജയദേവ് ഉനാദ്കട്ട് 12 വർഷങ്ങൾക്ക് ശേഷം, ഇന്ത്യക്കായി പന്തെറിയും. തുടക്കത്തിൽ തന്നെ വിക്കറ്റുകൾ വീഴ്ത്തി കളിയിൽ പിടിമുറക്കാനാണ് ശ്രമിക്കുക എന്ന ഇന്ത്യൻ നായകൻ കെ എൽ രാഹുലും പറഞ്ഞു.
ടീം :
ബംഗ്ലാദേശ്: Najmul Hossain Shanto, Zakir Hasan, Mominul Haque, Litton Das, Mushfiqur Rahim, Shakib Al Hasan(c), Nurul Hasan(w), Mehidy Hasan Miraz, Taijul Islam, Khaled Ahmed, Taskin Ahmed
ഇന്ത്യ: KL Rahul(c), Shubman Gill, Cheteshwar Pujara, Virat Kohli, Rishabh Pant(w), Shreyas Iyer, Axar Patel, Ravichandran Ashwin, Jaydev Unadkat, Umesh Yadav, Mohammed Siraj