വിജയ് ഹസാരെ ട്രോഫിയിൽ ഇന്ന് ആദ്യം ബാറ്റു ചെയ്ത കേരളം ത്രിപുരയ്ക്ക് എതിരെ 50 ഓവറിൽ 327/5 എന്ന മികച്ച സ്കോർ ഉയർത്തി. 110 പന്തിൽ ആറ് ബൗണ്ടറികളും എട്ട് സിക്‌സറുകളും പറത്തി 135 റൺസ് നേടിയ കൃഷ്ണ പ്രസാദാണ് ഇന്നിംഗ്‌സിന് കരുത്ത് പകരുന്നത്.
രോഹൻ എസ് കുന്നുമ്മൽ 66 പന്തിൽ 57 റൺസുമായി മികച്ച തുടക്കം നൽകി. നായകൻ സൽമാൻ നിസാർ 34 പന്തിൽ 42 റൺസുമായി പുറത്താകാതെ നിന്നു.