ബ്രാത്‍വൈറ്റ് പൊരുതുന്നു, ലീഡ് നേടുവാന്‍ വിന്‍ഡീസ് ഇനിയും 156 റൺസ് നേടണം

Sports Correspondent

ഇംഗ്ലണ്ടിന്റെ സ്കോറായ 507/9 ചേസ് ചെയ്തിറങ്ങിയ വെസ്റ്റിന്‍ഡീസ് നാലാം ദിവസം ലഞ്ച് ബ്രേക്കിന് പിരിയുമ്പോള്‍ 351/5 എന്ന നിലയിൽ. 288/4 എന്ന നിലയിൽ നിന്ന് ബാറ്റിംഗ് പുനരാരംഭിച്ച ആതിഥേയര്‍ക്ക് 19 റൺസ് നേടിയ അൽസാരി ജോസഫിനെയാണ് നഷ്ടമായത്.

145 റൺസുമായി ക്രെയിഗ് ബ്രാത്‍വൈറ്റും 12 റൺസുമായി ജേസൺ ഹോള്‍ഡറുമാണ് ക്രീസിലുള്ളത്. 63 റൺസാണ് ഇന്ന് ഒരു വിക്കറ്റ് നഷ്ടത്തിൽ ആദ്യ സെഷനിൽ വെസ്റ്റിന്‍ഡീസ് നേടിയത്.