ബെംഗളൂരു ബ്ലാസ്റ്റേഴ്സിന് മികച്ച ജയം

കർണ്ണാടക പ്രീമിയർ ലീഗിൽ ബെംഗളൂരു ബ്ലാസ്റ്റേഴ്സിന് മികച്ച വിജയം. ബെൽഗവി പാന്തേഴ്സിനെയാണ് ബെംഗളൂരു ബ്ലാസ്റ്റേഴ്‌സ് 67റൺസിന് പരാജയപ്പെടുത്തിയത്.  ആദ്യം ബാറ്റ് ചെയ്ത ബെംഗളൂരു ബ്ലാസ്റ്റേഴ്‌സ് 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 228 റൺസ് എടുക്കുകയായിരുന്നു. തുടർന്ന് ബാറ്റ് ചെയ്ത ബെൽഗവി പാന്തേഴ്സ് 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ വെറും 161 റൺസ് മാത്രമാണ് എടുക്കാനായത്.

ആദ്യം ബാറ്റ് ചെയ്ത ബെംഗളൂരു ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റൻ റോബിൻ ഉത്തപ്പയുടെയും വിശ്വനാഥന്റെയും ദേശ്പാണ്ഡെയുടെയും മികച്ച ബാറ്റിങ്ങിന്റെ പിൻബലത്തിൽ മികച്ച സ്കോർ കണ്ടെത്തുകയായിരുന്നു. ഉത്തപ്പ 38 പന്തിൽ 81റൺസും വിശ്വനാഥൻ 26 പന്തിൽ 46 റൺസും ദേശ്പാണ്ഡെ 30 പന്തിൽ 46 റൺസുമെടുത്തു. എന്നാൽ മറുപടി ബാറ്റിങ്ങിനിറങ്ങിയ ബെൽഗവി പാന്തേഴ്സ് നിരയിൽ ശരത്തിനു മാത്രമാണ് ബേധപെട്ട സ്കോർ  കണ്ടെത്താനായത്. ശരത്ത് 25 പന്തിൽ നിന്ന് 49 റൺസ് എടുത്ത് പുറത്തായി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial