രവി ശാസ്ത്രി വീണ്ടും ഇന്ത്യൻ പരിശീലകനാവുന്നതാണ് തന്റെ ആഗ്രഹം എന്ന് ഇന്ത്യൻ വിരാട് കോഹ്‌ലി പറഞ്ഞതിന് പിന്നാലെ അതൊന്നും തങ്ങളെ സ്വാധീനിക്കുന്ന കാര്യമല്ലെന്ന് അൻഷുമാൻ ഗെയ്ക്‌വാദ്. ഇന്ത്യൻ പരിശീലകനെ നിയമിക്കാൻ ബി.സി.സി.ഐ തിരഞ്ഞെടുത്ത കപിൽ ദേവിന്റെ നേതൃത്തിലുള്ള കമ്മിറ്റയിലെ അംഗമാണ് ഗെയ്ക്‌വാദ്. ക്യാപ്റ്റൻ എന്ന നിലക്ക് വിരാട് കോഹ്‌ലിക്ക് അഭിപ്രായം പറയാമെന്നും എന്നാൽ തങ്ങൾ അതൊന്നും പരിഗണിക്കുകയില്ലെന്നും ഗെയ്ക്‌വാദ് പറഞ്ഞു.
പരിശീലകനെ എങ്ങനെ തിരഞ്ഞെടുക്കണമെന്നുള്ള മാനദണ്ഡങ്ങൾ ബി.സി.സി.ഐ നൽകിയിട്ടുണ്ടെന്നും അതിന് അനുസരിച്ച് മാത്രമാണ് കമ്മിറ്റി പ്രവർത്തിക്കുന്നതെന്നും ഗെയ്ക്‌വാദ് പറഞ്ഞു. ഇന്ത്യൻ വനിതാ ടീമിന്റെ പരിശീലകനെ നിയമിച്ചപ്പോഴും വേറെ ആരെയും സമീപിച്ചതിന് ശേഷമല്ല നിയമിച്ചതെന്നും മുൻ ഇന്ത്യൻ പരിശീലകൻ കൂടിയായ ഗെയ്ക്‌വാദ് പറഞ്ഞു.
തുറന്ന മനസ്സോടെയാണ് കമ്മിറ്റി കാര്യങ്ങളെ സമീപിക്കുന്നതെന്നും ഇന്ത്യയിൽ നിന്നും പുറത്തുനിന്നുമുള്ള ആൾക്കാരുടെ ഒരുപാട് അപേക്ഷകൾ കമ്മിറ്റിക്ക് കിട്ടിയിട്ടുണ്ടെന്നും ഗെയ്ക്‌വാദ് പറഞ്ഞു. കപിൽ ദേവിന്റെ നേതൃത്തിലുള മൂന്നംഗ സംഘമാണ് ഇന്ത്യൻ പരിശീലകനെ നിയമിക്കുക. കപിൽ ദേവിനെയും ഗെയ്ക്‌വാദിനെയും കൂടാതെ ശാന്ത രംഗസ്വാമിയാണ് കമ്മിറ്റിയിലെ മൂന്നാമത്തെ അംഗം.