ഇന്ത്യയിൽ ഏറ്റവും കൂടുതൽ ടെസ്റ്റ് വിജയങ്ങൾ, ധോണിയുടെ റെക്കോർഡിനൊപ്പം കോഹ്ലി

Img 20210216 132656

ഇന്ന് ചെന്നൈയിൽ ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റ് വിജയിച്ചതോടെ ക്യാപ്റ്റൻ വിരാട് കോഹ്ലി ഒരു റെക്കോർഡിനൊപ്പം എത്തി. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ടെസ്റ്റ് വിജയങ്ങൾ നേടിയ ക്യാപ്റ്റൻ എന്ന ധോണിയുടെ റെക്കോർഡിനൊപ്പം ആണ് കോഹ്ലി എത്തിയത്. കോഹ്ലിയുടെ കീഴിൽ ഇന്ത്യയിൽ വെച്ച് ഇന്ത്യയുടെ 21ആം ടെസ്റ്റ് വിജയമായിരുന്നു ഇത്. മുൻ ക്യാപ്റ്റൻ ധോണിയും ഇന്ത്യയിൽ വെച്ച് 21 ടെസ്റ്റ് വിജയങ്ങൾ നേടിയിട്ടുണ്ട്.

ധോണി ക്യാപ്റ്റനാരിയിരിക്കെ 21 ടെസ്റ്റ് വിജയിക്കാൻ 30 മത്സരങ്ങൾ വേണ്ടി വന്നിരുന്നു. എന്നാൽ കോഹ്ലിക്ക് 28 മത്സരങ്ങൾ കൊണ്ട് ആ നേട്ടത്തിൽ എത്താൻ ആയി. ഈ പരമ്പരയിലെ ബാക്കിയുള്ള മത്സരങ്ങളും വിജയിച്ച് ധോണിയുടെ റെക്കോർഡും മറികടക്കുക ആകും ഇനി കോഹ്ലിയുടെ ലക്ഷ്യം.

Most wins as Indian captain [in Tests at home]:

🥇 21 – VIRAT KOHLI (28 matches)
🥈 21 – MS Dhoni (30 matches)
🥉 13 – Mohammad Azharuddin (20 matches)

Previous articleചരിത്രം എഴുതി 6-1 തിരിച്ചുവരവിന്റെ ഓർമ്മയിൽ ഇന്ന് ബാഴ്സലോണ പി എസ് ജിക്ക് എതിരെ
Next articleഇത് ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ഏറ്റവും വലിയ വിജയം