ടെസ്റ്റ് നായക സ്ഥാനം ഒഴിഞ്ഞ് വിരാട് കോഹ്‍ലി

Sports Correspondent

Rahuldravidkohli

കേപ് ടൗണിലെ ടെസ്റ്റ് മത്സരത്തിലെ പരാജയത്തിന് പിന്നാലെ ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ നായക സ്ഥാനം ഒഴിഞ്ഞ് വിരാട് കോഹ്‍ലി. ഇന്ത്യയ്ക്കായി നീണ്ട ക്യാപ്റ്റന്‍സി ദൗത്യം ഏറ്റെടുത്ത ശേഷം ആണ് താരത്തിന്റെ ഈ തീരൂമാനം.

തനിക്ക് പിന്തുണ നല്‍കിയ ബിസിസിഐയ്ക്കും രവി ശാസ്ത്രിയ്ക്കും നന്ദി അറിയിച്ച കോഹ്‍ലി തന്നിലെ ക്യാപ്റ്റനെ കണ്ടെത്തി തനിക്ക് ഇന്ത്യന്‍ ക്രിക്കറ്റിനെ മുന്നോട്ട് നയിക്കുവാന്‍ സഹായിച്ച എംഎസ് ധോണിയ്ക്കും നന്ദി അറിയിച്ചു.

68 മത്സരങ്ങളിൽ ഇന്ത്യയെ നയിച്ച കോഹ്‍ലി 40 വിജയവും 17 പരാജയവും 11 സമനിലകളുമാണ് സ്വന്തമാക്കിയിട്ടുള്ളത്.