ഇന്ത്യയുടെ മുഖ്യ പരിശീലകന്റെ റോൾ ഏറ്റെടുക്കാൻ കോഹ്ലി തന്നെ സമീപിച്ചിരുന്നു എന്ന് വീരേന്ദർ സെവാഗ്

Newsroom

മുൻ കോച്ച് അനിൽ കുംബ്ലെയുമായി തർക്കമുണ്ടായ സമയത്ത് വിരാട് ഇന്ത്യയുടെ മുഖ്യ പരിശീലകന്റെ റോൾ ഏറ്റെടുക്കാൻ തന്നെ കോഹ്ലി സമീപിച്ചുവെന്ന് വീരേന്ദർ സെവാഗ്. ഇതു സംബന്ധിച്ച് ബിസിസിഐ ഭാരവാഹികളുമായുള്ള കൂടിക്കാഴ്ചയുടെ വിശദാംശങ്ങളും സെവാഗ് വെളിപ്പെടുത്തി. 2016 ജൂണിൽ ഇന്ത്യയുടെ മുഖ്യ പരിശീലകനായി കുംബ്ലെയെ നിയമിച്ചെങ്കിലും 2017 ചാമ്പ്യൻസ് ട്രോഫിയിൽ തോറ്റതോടെ കുംബ്ലെയെ ഇന്ത്യ പുറത്താക്കിയിരുന്നു.

കോഹ്ലി 23 03 21 13 35 49 207

അന്ന് വിരാട് കോഹ്‌ലിയും ബിസിസിഐ സെക്രട്ടറി അമിതാഭ് ചൗധരിയും എന്നെ സമീപിച്ചില്ലായിരുന്നുവെങ്കിൽ ഞാൻ ഇന്ത്യയുടെ കോച്ചാവാൻ അപേക്ഷിക്കില്ലായിരുന്നുവെന്ന് സെവാഗ് ന്യൂസ് 18 ഇന്ത്യയോട് പറഞ്ഞു.

ഞങ്ങൾ ഒരു കൂടിക്കാഴ്ച നടത്തി, വിരാട് കോഹ്‌ലിയും അനിൽ കുംബ്ലെയും തമ്മിൽ കാര്യങ്ങൾ നല്ല നിലയിൽ അല്ല എന്ന് ചൗധരി എന്നോട് പറഞ്ഞു, നിങ്ങൾ പരിശീലക സ്ഥാനം ഏറ്റെടുക്കണമെന്ന് കോഹ്ലി ആഗ്രഹിക്കുന്നു എന്നും പറഞ്ഞു. 2017 ലെ ചാമ്പ്യൻസ് ട്രോഫിക്ക് ശേഷം കുംബ്ലെയുടെ കരാർ അവസാനിക്കുമെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. എന്നിട്ട് നിങ്ങൾക്ക് ടീമിനൊപ്പം വെസ്റ്റ് ഇൻഡീസിലേക്ക് പോകാം എന്നും സൂചിപ്പിച്ചു.സേവാഗ് പറയുന്നു

എന്നാൽ സേവാഗ് അല്ലായിരുന്നു രവി ശാസ്ത്രി ആയിരുന്നു കുംബ്ലെക്ക് പകരക്കാരനായി എത്തിയത്‌. ഇന്ത്യയുടെ പരിശീലകനാവാൻ ആകാത്തതിൽ വിഷമം ഇല്ല എന്നും തന്റെ കരിയറിൽ നേടിയ കാര്യങ്ങളിൽ താൻ സന്തോഷവാൻ ആണെന്നും സേവാഗ് പറഞ്ഞു.