കോഹ്ലിക്ക് ഇനിയും ഏറെ കാലത്തെ ക്രിക്കറ്റ് ബാക്കി ഉണ്ട് എന്ന് സച്ചിൻ

Newsroom

ഏകദിനത്തിന്റെ സച്ചിന്റെ സെഞ്ച്വറി റെക്കോർഡ് മറികടന്ന് മുന്നേറുന്ന കോഹ്‌ലിയെ പ്രശംസിച്ച് സച്ചിൻ. വിരാട് കോഹ്ലിക്ക് ഇനിയും ഏറെ കാലത്തെ ക്രിക്കറ്റ് ബാക്കിയുണ്ട് എന്ന് സൿജ്ചിൻ പറഞ്ഞു.

Picsart 23 11 16 21 33 29 290

“വിരാട് ഇന്ത്യക്ക് വേണ്ടി കളിക്കുന്നതിന് മുമ്പ് തന്നെ ഞാൻ കണ്ടിട്ടുണ്ട്. പിന്നീട് അവൻ ഒരു യുവതാരത്തിൽ നിന്ന് വലിയ താരമായി വളരുന്നത് ഞാൻ കണ്ടു,” സച്ചിൻ ESPNCricinfo-യോട് പറഞ്ഞു.

“പിന്നെ അതേ കളിക്കാരൻ രാജ്യത്തിനായി അത്ഭുതകരമായ കാര്യങ്ങൾ നേടി. അദ്ദേഹത്തിന് അത് ചെയ്യാൻ കഴിഞ്ഞതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്, കോഹ്ലി തന്റെ യാത്ര നിർത്തിയിട്ടില്ലെന്ന് എനിക്ക് ഉറപ്പുണ്ട്. അവനിൽ ഒരുപാട് ക്രിക്കറ്റും ഒരുപാട് റൺസും ബാക്കിയുണ്ട്. രാജ്യത്തിന് വേണ്ടി കൂടുതൽ നേട്ടങ്ങൾ നേടാനുള്ള ആഗ്രഹവും അവന് ഉണ്ട്,” അദ്ദേഹം കൂട്ടിച്ചേർത്തു