കോഹ്ലി ഇനി ടെസ്റ്റിലും ഗംഭീര ഫോമിൽ ആയിരിക്കും എന്ന് രോഹിത് ശർമ്മ

Newsroom

ഓസ്‌ട്രേലിയയ്‌ക്കെതിരായ വരാനിരിക്കുന്ന കോഹ്ലി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലും വിരാട് കോഹ്‌ലി തന്റെ ഫോം തുടരുമെന്നാണ് തന്റെ പ്രതീക്ഷ എന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. ബോർഡർ-ഗവാസ്‌കർ ട്രോഫിയിലെ അവസാന ടെസ്റ്റ് മത്സരത്തിൽ മിന്നുന്ന സെഞ്ച്വറി നേടി കോഹ്‌ലി മൂന്ന് വർഷത്തെ ഇടവേളക്ക് ശേഷം ടെസ്റ്റ് മാച്ചിൽ ഒരു സെഞ്ച്വറി നേടിയിരുന്നു.

രോഹിത് ശർമ്മ 23 03 14 13 29 39 878

“വൈറ്റ് ബോൾ ക്രിക്കറ്റിൽ, അത് ഏഷ്യാ കപ്പിൽ ആണെന്ന് ഞാൻ കരുതുന്നു, അന്ന് കോഹ്ലിക്ക് ഒരു സെഞ്ച്വറി ലഭിച്ചു, പിന്നീട് ഒരിക്കലും തിരിഞ്ഞുനോക്കേണ്ടി വന്നില്ല. വൈറ്റ് വോളിൽ എന്ന പോലെ ടെസ്റ്റിലും ഇത് തന്നെ ആയിരിക്കും കാണാൻ പോകുന്നത്. കോഹ്ലി ഈ ഫോം തുടരും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു.” രോഹിത് പത്രസമ്മേളനത്തിൽ പറഞ്ഞു.

പരമ്പരയിലെ നാലാമത്തെയും അവസാനത്തെയും ടെസ്റ്റ് മത്സരത്തിലെ കോഹ്‌ലിയുടെ സമീപനത്തെ രോഹിത് പ്രശംസിച്ചു, “സ്കോർബോർഡിനെയും മറ്റെന്തിനെയും കുറിച്ച് ആകുലപ്പെടുന്നതിനുപകരം, അവൻ സാധാരണ ബാറ്റ് ചെയ്യുന്ന രീതിയിൽ ബാറ്റ് ചെയ്തു. അതാണ് അദ്ദേഹത്തെ വിജയിപ്പിച്ചത്, നിരവധി ഓവറുകൾ, നിരവധി പന്തുകൾ ബാറ്റ് ചെയ്യാൻ.ഇതുപോലൊരു പിച്ച് എളുപ്പമല്ല.” രോഹിത് പറഞ്ഞു.