കോഹ്ലിയും രോഹിത് ശർമ്മയും ദുലീപ് ട്രോഫിയിൽ കളിക്കും

Newsroom

വരാനിരിക്കുന്ന ദുലീപ് ട്രോഫിയിൽ ഇന്ത്യൻ ക്രിക്കറ്റിലെ സൂപ്പർ താരങ്ങളായ ക്യാപ്റ്റൻ രോഹിത് ശർമ്മയും വിരാട് കോഹ്‌ലിയും പങ്കെടുക്കുമെന്ന് റിപ്പോർട്ട്. ഇന്ത്യ എ, ഇന്ത്യ ബി, ഇന്ത്യ സി, ഇന്ത്യ ഡി എന്നീ നാല് ടീമുകൾ മത്സരിക്കുന്ന ദുലീപ് ട്രോഫിയിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ പ്രമുഖരെല്ലാം ഭാഗമാകും എന്നാണ് വരുന്ന റിപ്പോർട്ടുകൾ.

Picsart 24 08 12 10 48 06 435

രോഹിതിനും കോലിക്കും പുറമെ ശുഭ്മാൻ ഗിൽ, കെഎൽ രാഹുൽ, രവീന്ദ്ര ജഡേജ, യശസ്വി ജയ്‌സ്വാൾ, സൂര്യകുമാർ യാദവ്, കുൽദീപ് യാദവ്, അക്സർ പട്ടേൽ, ഇഷാൻ കിഷൻ എന്നിവരും ടൂർണമെന്റിന്റെ ഭാഗമാകും. ബുമ്ര ഈ ടൂർണമെന്റിൽ കളിക്കില്ല.

ആറ് മത്സരങ്ങൾ അടങ്ങുന്ന ദുലീപ് ട്രോഫി സെപ്റ്റംബർ 5 മുതൽ അനന്ത്പൂരിൽ ആണ് (ആന്ധ്രപ്രദേശ്) നടക്കുക. ബെംഗളൂരുവിനെയും വേദിയായി പരിഗണിക്കുന്നുണ്ട്.