മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിംഗ് വിരാട് കോഹ്‌ലിയെ പ്രശംസിച്ചു, ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച 50 ഓവർ കളിക്കാരൻ ആണ് കോഹ്ലി എന്നാണ് പോണ്ടിംഗ് കോഹ്ലിയ്ർ അദ്ദേഹത്തെ വിശേഷിപ്പിച്ചത്. ഐസിസി റിവ്യൂ പോഡ്‌കാസ്റ്റിൽ സംസാരിക്കവെ, ഏകദിനത്തിൽ എക്കാലത്തെയും മികച്ച റൺ സ്കോററാകാൻ കോഹ്‌ലിക്ക് ആകുമെന്ന് പോണ്ടിംഗ് വിശ്വാസം പ്രകടിപ്പിച്ചു.

“വിരാട് ഇപ്പോൾ എന്നെ മറികടന്നു, അദ്ദേഹത്തിന് മുന്നിൽ ഇനി രണ്ട് പേർ മാത്രമേയുള്ളൂ, എക്കാലത്തെയും മികച്ച റൺ സ്കോററായി ഓർമ്മിക്കപ്പെടാനുള്ള ഏറ്റവും നല്ല അവസരം അദ്ദേഹത്തിനുണ്ട്.”
സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡ് മറികടക്കാൻ കോഹ്‌ലിക്ക് ഇനിയും ഒരുപാട് ദൂരം പോകാനുണ്ടെന്ന് പോണ്ടിംഗ് സമ്മതിച്ചു, പക്ഷേ അദ്ദേഹത്തിന്റെ സ്ഥിരതയെയും ഫിറ്റ്‌നസിനെയും പോണ്ടിംഗ് അഭിനന്ദിച്ചു. “ഇത്രയും കാലം വിരാട് ഒന്നാം സ്ഥാനത്താണ്, എന്നിട്ടും അദ്ദേഹം ഇപ്പോഴും സച്ചിനെക്കാൾ 4,000 റൺസ് പിന്നിലാണ്. അത് സച്ചിൻ എത്ര മികച്ചവനാണെന്നും കളിയിലെ അദ്ദേഹത്തിന്റെ ലോഞ്ചിവിറ്റിയെയും കാണിക്കുന്നു.”