ഇന്നലെ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയുടെ ഓപ്പണർ ആയി എത്തിയ വിരാട് കോഹ്ലി ഗംഭീര പ്രകടനം തന്നെ നടത്തിയിരുന്നു. താൻ ഇനിയും ഓപ്പണർ ആയി തുടരും എന്ന വിരാട് കോഹ്ലി മത്സര ശേഷം പറയുകയും ചെയ്തു. ആർ ഓപ്പൺ ചെയ്യും എന്നത് ക്യാപ്റ്റൻ ആണ് തീരുമാനിക്കേണ്ടത് എന്ന ഇന്ത്യയുടെ ഓപ്പണർ ആയ രോഹിത് ശർമ്മ പറയുന്നു. എന്താണ് ടീമിന് നല്ലത് എന്ന വിശകലനം ചെയ്യേണ്ടതുണ്ട്. കോഹ്ലി ഓപ്പൺ ചെയ്യുന്നതാണ് ടീമിന് നല്ലത് എങ്കിൽ അത് തുടരട്ടെ എന്ന രോഹിത് ശർമ്മ പറഞ്ഞു. എന്നാൽ ഒന്നിലും അന്തിമ തീരുമാനം ആയിട്ടില്ല എന്നും ലോകകപ്പ് വളരെ ദൂരെയാണ് ഇപ്പോഴും എന്നും രോഹിത് പറഞ്ഞു.
ലോകകപ്പിന് മുമ്പ് ടി20 പരമ്പരകൾ നടക്കാൻ ഉണ്ട് എന്നും ഐ പി എൽ ഉണ്ട് എന്നും രോഹിത് ഓർമ്മിപ്പിച്ചു. ഇതൊക്കെ കഴിഞ്ഞാലേ ലോകകപ്പ് എന്താകുമെന്ന് നിശ്ചയം ഉണ്ടാവുകയുള്ളൂ എന്നും ഹിറ്റ് മാൻ പറഞ്ഞു. ഇന്ത്യക്ക് വേണ്ടി മാത്രമല്ല ഐ പി എല്ലിൽ റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന് വേണ്ടിയും താൻ ഓപ്പൺ ചെയ്യും എന്ന കോഹ്ലി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.