വിരാട് കോഹ്ലി ഫോമിലേക്ക് മടങ്ങി വരാൻ രോഹിത് ശർമ്മയെ മാതൃകയാക്കണം എന്ന് അനിൽ കുംബ്ലെ. ചാമ്പ്യൻസ് ട്രോഫിയിലെ ആദ്യ മത്സരത്തിൽ 38 പന്തിൽ നിന്ന് 22 റൺസ് മാത്രം നേടിയ കോഹ്‌ലി, റൺസിനായി സമീപകാലത്ത് കഷ്ടപ്പെടുകയാണ്, കഴിഞ്ഞ ആറ് ഏകദിനങ്ങളിൽ നിന്ന് 22.83 ശരാശരിയിൽ 137 റൺസ് മാത്രമാണ് അദ്ദേഹം നേടിയത്.

“കോഹ്ലി അൽപ്പം കഠിനമായി ശ്രമിക്കുന്നുണ്ടെന്ന് ഞാൻ കരുതുന്നു. അദ്ദേഹത്തിന്റെ ഇന്നിംഗ്‌സിൽ നിന്ന് നിങ്ങൾക്ക് അത് കാണാൻ കഴിയും. അദ്ദേഹം ഫോമിനെ കുറിച്ച് ആലോചിച്ച് വിഷമിക്കേണ്ടതില്ല. രോഹിത് ശർമ്മയെ നോക്കൂ. അദ്ദേഹം വരുന്നു, സ്വാതന്ത്രത്തോടെ കളിക്കുന്നു.” കുംബ്ലെ പറഞ്ഞു.
“ധാരാളം ബാറ്റിംഗ് ഉള്ളതിനാൽ ആ സ്വാതന്ത്ര്യമുണ്ട്, എല്ലാവരും മികച്ച ഫോമിലാണ്. അതുപോലെ വിരാടിനും കളിക്കാം. അദ്ദേഹം മറ്റൊന്നിനെക്കുറിച്ചും ആലോചിച്ച് വിഷമിക്കേണ്ടതില്ല,” കുംബ്ലെ ESPNCricinfo-യിൽ പറഞ്ഞു.
കോഹ്‌ലി സ്വയം സമ്മർദ്ദം ചെലുത്തുന്നത് ഒഴിവാക്കണമെന്നും പകരം സ്വതന്ത്രമായി കളിക്കണമെന്നും കുംബ്ലെ ആവർത്തിച്ചു, അതാണ് അദ്ദേഹത്തിന്റെ മുൻകാലം സഹായകരമായത്. അതിലേക്ക് അദ്ദേഹം തിരിച്ചു പോകണം. കുംബ്ലെ പറഞ്ഞു. .