കോഹ്ലി സെഞ്ച്വറിക്ക് അരികെ, ഇന്ത്യക്ക് നാലാം വിക്കറ്റ് നഷ്ടമായി

Newsroom

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന നാലാം ടെസ്റ്റ് മത്സരത്തിന്റെ നാലാം ദിനം ലഞ്ചിന് പിരിയുമ്പോൾ ഇന്ത്യ 362/4 എന്ന നിലയിൽ. 289/3 എന്ന സ്കോറിൽ നിന്ന് ആയിരുന്ന്ഹ് ഇന്ത്യ കളി ആരംഭിച്ചത്. ഇന്ത്യക്ക് ആദ്യ സെഷനിൽ 28 റൺസ് എടുത്ത ജഡേജയെ നഷ്ടമായി. ഇപ്പോഴും ഇന്ത്യ ഓസ്‌ട്രേലിയയ്‌ക്ക് 118 റൺസിന് പിന്നിലാണ്. വിരാട് കോഹ്ലിയുൻ ഭരതും ആണ് ക്രീസിൽ ഉള്ളത്.

Picsart 23 03 12 11 39 41 972

കോഹ്ലി 88 റൺസിൽ നിൽക്കുന്നു. 220 പന്തിൽ നിന്നാണ് കോഹ്ലി 88 റൺസ് എടുത്തത്‌. ഭരത് 25 റൺസിലും നിൽക്കുന്നു. ഇന്നലെ സെഞ്ച്വറി നേടിയ ഗില്ലിന്റെ ബലത്തിൽ ആയിരുന്നു ഇന്ത്യ മികച്ച സ്കോറിലേക്ക് നീങ്ങിയത്. ഗിൽ 235 പന്തിൽ 128 റൺസ് എടുത്താണ് പുറത്തായത്.

ഇന്ത്യ23 03 11 14 34 42 554

42 റൺസ് എടുത്ത പൂജാര 35 റൺസെടുത്ത രോഹിത് ഷർമ്മ എന്നിവരെയും ഇന്ത്യക്ക്
ഇന്നലെ നഷ്ടമായിരുന്നു. മാത്യു കുഹ്‌നെമാൻ, ലിയോൺ എന്നിവർ എന്നിവർ ഒരോ വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ മർഫി രണ്ട് വിക്കറ്റ് വീഴ്ത്തി.