ക്യാപ്റ്റൻ രോഹിത് ശർമ്മയും വിരാട് കോഹ്ലിയും വലിയ റൺസ് നേടിയില്ലെങ്കിൽ 2022 ലെ ടി20 ലോകകപ്പിൽ പാകിസ്ഥാനെതിരായ മത്സരത്തിന്റെ സമ്മർദ്ദം നേരിടാൻ ഇന്ത്യ പാടുപെടുമെന്ന് മുൻ പാകിസ്ഥാൻ ഓൾറൗണ്ടർ മുഹമ്മദ് ഹഫീസ്. നിലവിൽ ഇവർ രണ്ട് പേരെയുമാണ് ഇന്ത്യ ആശ്രയിക്കുന്നത് ഇവർ തിളങ്ങിയില്ല എങ്കിൽ പാകിസ്ഥാൻ പോലുള്ള ടീമുകൾക്കെതിരായ മത്സരത്തിൽ വരുന്ന സമ്മർദത്തെ നേരിടാൻ ഇന്ത്യക്ക് ആകില്ല എന്നും ഹഫീസ് പറഞ്ഞു.
“ഇപ്പോൾ, പാകിസ്ഥാൻ ടീം വളരുകയാണ്, ഇന്ത്യയെ സംബന്ധിച്ചിടത്തോളം, വിരാടും രോഹിതും വളരെ പ്രധാനപ്പെട്ട കളിക്കാരാണെന്ന് ഞാൻ കരുതുന്നു, പാകിസ്ഥാൻ പോലുള്ള വലിയ ഗെയിമുകളിൽ, ഇരുവരും റൺസ് നേടിയില്ലെങ്കിൽ, മറ്റുള്ളവർക്ക് അത് വളരെ ബുദ്ധിമുട്ടാണ്. വലിയ കളികളുടെ സമ്മർദ്ദം നേരിടാൻ ഇന്ത്യയുടെമറ്റു കളിക്കാർക്ക് ആകില്ല” – ഹഫീസ് പറഞ്ഞു.
“ഞങ്ങൾ (പാകിസ്ഥാൻ) ഒരു ലോകകപ്പ് മത്സരത്തിൽ ഇന്ത്യക്കെതിരെ വിജയിക്കുകയാണെങ്കിൽ, ഞാൻ അതിന്റെ ഭാഗമാകണമെന്ന് എനിക്ക് എപ്പോഴും ആഗ്രഹമുണ്ടായിരുന്നു. അത് സംഭവിച്ചു എന്നതിൽ ഞാൻ അഭിമാനിക്കുന്നു, ഞാൻ അതിന്റെ ഭാഗമായിരുന്നു.” കഴിഞ്ഞ ലോകകപ്പിലെ ഇന്ത്യക്കെതിരായ ജയത്തെ കുറിച്ച് ഹഫീസ് പറഞ്ഞു.