ഇന്ത്യയുടെ സീനിയർ താരങ്ങളായ രോഹിത് ശർമ്മയ്ക്കും കോഹ്ലിക്കും 2027ലെ ഏകദിന ലോകകപ്പ് കളിക്കാൻ ആകും എന്ന് ഗംഭീർ. ഇരുവരും ഫിറ്റ്നസ് സൂക്ഷിക്കുക ആണെങ്കിൽ അവർ 2027 ലോകകപ്പ് വരെ കളിക്കുമെന്ന് താൻ വിശ്വസിക്കുന്നു എന്ന് ഗംഭീർ പറഞ്ഞു. ഇന്ന് ഇന്ത്യൻ പരിശീലകനായ ശേഷം ആദ്യമായി മാധ്യമങ്ങളെ കാണുക ആയിരുന്നു ഗംഭീർ.
“വലിയ വേദിയിൽ അവർക്ക് എന്ത് നൽകാൻ കഴിയുമെന്ന് രോഹിതും കോഹ്ലിയും കാണിച്ചുതന്നു. അവർ എത്ര കാലം കളിക്കണം എന്നത് അവരുടെ വ്യക്തിപരമായ തീരുമാനമാണ്, എനിക്ക് ഇതിന് ഉത്തരം നൽകാൻ കഴിയില്ല. ഏത് ടീമും കഴിയുന്നിടത്തോളം കാലം ഇവർ രണ്ടുപേരും ഒപ്പം ഉണ്ടായിരിക്കാൻ ആഗ്രഹിക്കുന്നു” – ഗംഭീർ പറഞ്ഞു.
ഫിറ്റ്നസ് സൂക്ഷിക്കുക ആണെങ്കിൽ ഇരുവർക്കും 2027 ഏകദിന ലോകകപ്പ് വരെ കളിക്കാൻ ആകും. ഗംഭീർ കൂട്ടിച്ചേർത്തു.