“താരാരാധന നിർത്തണം, മുമ്പ് ധോണിയായിരുന്നു ഇപ്പോൾ കോഹ്ലി, ഇത് നല്ലതല്ല” – ഗംഭീർ

Newsroom

Picsart 22 09 19 17 13 35 956
Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യയിലെ ജനങ്ങൾ താര ആരാധന നിർത്തണം എന്ന് മുൻ ഇന്ത്യൻ ഓപ്പണർ ഗംഭീർ. താര ആരാധന മറ്റു താരങ്ങളുടെ വളർച്ചയെ ബാധിക്കുന്നുണ്ട് എന്ന് ഗംഭീർ പറയുന്നു. മുമ്പ് ധോണി ആയിരുന്നു ഇപ്പോൾ കോഹ്ലിയോട് ആണ് ഈ ആരാധന. ഇന്ത്യൻ എക്സ്പ്രസിന്റെ ഒരു ഷോയിൽ ഗംഭീർ പറഞ്ഞു.

കോഹ്ലി 100 എടുത്ത ദിവസം ഭുവനേശ്വർ 5 വിക്കറ്റുകൾ വീഴ്ത്തിയിരുന്നു. ആരും അതിനെ കുറിച്ച് സംസാരിച്ചിട്ടില്ല. താൻ മാത്രം ആണ് കമന്ററിയിൽ എങ്കിലും ഇതിനെ കുറിച്ച് സംസാരിച്ചത് അദ്ദേഹം പറഞ്ഞു. എന്നാൽ കോഹ്ലി സെഞ്ച്വറി അടിച്ചപ്പോൾ രാജ്യം എങ്ങും ആഘോഷമാണ്. ഇന്ത്യ ഈ താരാരാധന അവസാനിപ്പിക്കേണ്ട സമയം ആയി. അദ്ദേഹം പറയുന്നു.

കോഹ്ലി

പണ്ട് കപിൽ ദേവ് ആയിരുന്നു അത് കഴിഞ്ഞ് ധോണി ആയി. ഇപ്പോൾ കോഹ്ലി ആണ്. ഈ താരാരാധന സോഷ്യൽ മീഡിയയിലെ ഫേക്ക് ആയ ആൾക്കാർ ആണ് സൃഷ്ടിക്കുന്നത്. ഗംഭീർ പറഞ്ഞു. ഒന്നോ രണ്ടോ ആൾക്കാർ ആകരുത് ക്രിക്കറ്റിൽ വലുത് അത് ടീമായിരിക്കണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.