ചാമ്പ്യൻസ് ട്രോഫി സെമിയിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ വിജയത്തിൽ സെഞ്ച്വറി പൂർത്തിയാക്കാൻ കഴിയാത്തതിൽ വിഷമം ഇല്ല എന്ന് കോഹ്ലി. കോഹ്‌ലി 84 റൺസുമായി ഇന്ന് കളിയിലെ താരമായി മാറിയിരുന്നു. സെഞ്ചുറിക്ക് 16 റൺസ് അകലെ വീണെങ്കിലും, വ്യക്തിപരമായ നാഴികക്കല്ലുകളല്ല തൻ്റെ മുൻഗണനയെന്ന് കോഹ്‌ലി ഊന്നിപ്പറഞ്ഞു.

“ഞാൻ ഒരിക്കലും അത്തരം കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടില്ല. ആ നാഴികക്കല്ലുകളെ കുറിച്ച് ചിന്തിക്കാത്തപ്പോളാണ് അവ സംഭവിക്കുന്നത്. ഞാൻ മൂന്നക്കത്തിൽ എത്തിയാൽ, കൊള്ളാം, പക്ഷേ വിജയമാണ് പ്രധാനം. എന്നെ സംബന്ധിച്ചിടത്തോളം മറ്റു കാര്യങ്ങൾ പ്രധാനമല്ല,” പ്ലെയർ ഓഫ് ദ മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം കോഹ്ലി പറഞ്ഞു.