കിംഗ് കോഹ്ലി!! 75ആം സെഞ്ച്വറി!! ടെസ്റ്റിൽ ഒരു സെഞ്ച്വറി മൂന്ന് വർഷത്തിന് ശേഷം

Newsroom

മൂന്ന് വർഷത്തിനു ശേഷം വിരാട് കോഹ്ലിക്ക് ടെസ്റ്റിൽ ഒരു സെഞ്ച്വറി‌. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന നാലാം ടെസ്റ്റ് മത്സരത്തിന്റെ നാലാം ദിനം രണ്ടാം സെഷനിൽ ആണ് കോഹ്ലി തന്റെ സെഞ്ച്വറി പൂർത്തിയാക്കി. 240 പന്തിൽ നിന്നാണ് കോഹ്ലി തന്റെ സെഞ്ച്വറി പൂർത്തിയാക്കിയത്. 5 ഫോറുകൾ മാത്രമെ കോഹ്ലിയുടെ ഈ സെഞ്ച്വറിയിൽ ഉണ്ടായിരുന്നുള്ളൂ. ടെസ്റ്റിലെ 28ആം സെഞ്ച്വറി ആണിത്.

കോഹ്ലി 23 03 11 17 30 23 390

ഇപ്പോൾ ഇന്ത്യ 395/5 എന്ന നിലയിൽ ആണ് ഉള്ളത്. ഇന്ത്യക്ക് 44 റൺസ് എടുത്ത ഭരതിന്റെ വിക്കറ്റ് നഷ്ടമായി. ആദ്യ സെഷനിൽ 28 റൺസ് എടുത്ത ജഡേജയെയും നഷ്ടമായിരുന്നു. ഇപ്പോൾ ഇന്ത്യ ഓസ്‌ട്രേലിയയ്‌ക്ക് 85 റൺസിന് പിന്നിലാണ്. വിരാട് കോഹ്ലിക്ക് ഒപ്പം അക്സർ ആണ് ക്രീസിൽ ഉള്ളത്.