ഇന്ത്യൻ ക്രിക്കറ്റ് ഐക്കൺ വിരാട് കോഹ്‌ലി ടെസ്റ്റ് മത്സരങ്ങളിലെ മോശം ഫോമിന് വിമർശനങ്ങൾ നേരിടുന്നത് തുടരുന്നു. 2024 മുതലുള്ള ആദ്യ ഇന്നിംഗ്‌സിൽ കോഹ്ലിയുടെ ബാറ്റിംഗ് ശരാശരി 7.00 ആയി കുറഞ്ഞിരിക്കുകയാണ്. ഇതേ കാലയളവിൽ ബുംറയുടെ ഫസ്റ്റ് ഇന്നിംഗ്സ് ബാറ്റിംഗ് ശരാശരി 10.00 ആണ്. കോഹ്ലി എത്ര വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത് എന്ന് ഇത് കാണിക്കുന്നു.
ഓസ്‌ട്രേലിയയ്‌ക്കെതിരായ സിഡ്‌നി ടെസ്റ്റിൻ്റെ ആദ്യ ഇന്നിംഗ്‌സിൽ 17 റൺസിന് കോഹ്‌ലി പുറത്തായിരുന്നു. 2024 മുതൽ, അഞ്ച് മത്സരങ്ങളിൽ നിന്ന് 35 റൺസ് മാത്രമാണ് കോഹ്‌ലി ആദ്യ ഇന്നിംഗ്‌സിൽ നേടിയത്.
2024 ന് ശേഷം കുറഞ്ഞത് അഞ്ച് ഇന്നിംഗ്‌സുകളുള്ള കളിക്കാർക്കിടയിൽ ഏറ്റവും കുറഞ്ഞ ആദ്യ ഇന്നിംഗ്‌സ് ശരാശരികളിലൊന്നാണ് കോഹ്‌ലിയുടേത്.