കോഹ്ലി ഇതിഹാസമാണ്, ബാബറിനെ കോഹ്ലിയുമായി ഒരിക്കലും താരതമ്യം ചെയ്യരുത് – ഷെഹ്സാദ്

Newsroom

പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസമിനെ വിരാട് കോഹ്ലിയുമായി താരതമ്യം ചെയ്യരുത് എന്ന് മുൻ പാകിസ്ഥാൻ ക്രിക്കറ്റ് താരം അഹമ്മദ് ഷഹ്‌സാദ്. കോഹ്ലി ക്രിക്കറ്റിന്റെ ഇതിഹാസം ആണെന്നും തന്റെ അവസാന ടി20 മത്സരത്തിൽ വരെ കോഹ്ലി അത് കാണിച്ചു തന്നു എന്നും ഷെഹ്സാദ് പറയുന്നു.

കോഹ്ലി 24 06 30 02 15 08 053

“വിരാട് കോഹ്‌ലി ഞങ്ങളുടെ തലമുറയുടെ ഇതിഹാസമാണ്. ഓരോ തവണ കളത്തിലിറങ്ങുമ്പോഴും ഒരേ ആവേശത്തോടെയാണ് അദ്ദേഹം കളിക്കുന്നത്. തൻ്റെ അവസാന ടി20യിൽ പോലും വിക്കറ്റ് വീഴുമ്പോഴെല്ലാം വിരാട് ലോംഗ് ഓണിലും ലോംഗ് ഓഫിലും ആ വിക്കറ്റുകൾ ആഘോഷിക്കുകയായിരുന്നു.” ഷെഹ്സാദ് പറയുന്നു.

“ടി20 ലോകകപ്പ് മുഴുവൻ അദ്ദേഹം റണ്ണുകൾ നേടിയില്ല, പക്ഷേ മറ്റാരും തിളങ്ങാതിരുന്ന ലോകകപ്പ് ഫൈനലിൽ അദ്ദേഹം രക്ഷകനായി. വിരാട് കോഹ്‌ലിയുടെ ഇന്നിംഗ്‌സ് ഇല്ലാതെ ഇന്ത്യൻ ടീമിന് ലോകകപ്പ് ജയിക്കാൻ ആകില്ലായിരുന്നു. ബാബർ ആസാമിനെയോ മറ്റേതെങ്കിലും ക്രിക്കറ്റ് താരത്തെയോ കോഹ്ലിയുമായി താരതമ്യപ്പെടുത്തരുത്.” ഷെഹ്സാദ് പറഞ്ഞു.